തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. വെള്ളിയാഴ്ച മുതല്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ് വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും സ്കൂളില്‍ പഠനമുണ്ടാവുക.
വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ച ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പഠനം ഓണ്‍ലൈനില്‍ മാത്രമായിരിക്കും. അതിനുശേഷം സാഹചര്യം വിലയിരുത്തി തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കും.
എല്ലാ സ്കൂളുകളുടെയും ഓഫിസ് കോവിഡ് നിയന്ത്രണം പാലിച്ച് പതിവുപോലെ പ്രവര്‍ത്തിക്കണം. എല്ലാ അധ്യാപകരും സ്കൂളില്‍ ഹാജരാവണം.
സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടാന്‍ ഹെഡ്മാസ്റ്റര്‍മാരെ ചുമതലപ്പെടുത്തി.
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകൾ തുടരും. പുതിയ ടൈംടേബിൾ പ്രസിദ്ധീകരിക്കും.
Also Read: കുതിച്ചുയര്‍ന്ന് കോവിഡ്; 34,199 പുതിയ കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.17
ഒൻപതുവരെയുള്ള ക്ലാസുകൾ ഡിജിറ്റലിലേക്കും ഓൺലൈൻ പഠനപിന്തുണയിലേക്കും മാറുന്നതിനാൽ പഠനത്തുടർച്ച ഉറപ്പുവരുത്തണം. കുട്ടികളെ പഠനത്തിൽ സജീവമായി നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകണം. ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് രക്ഷിതാക്കളുമായും അധ്യാപകര്‍ ആശയവിനിമയം നടത്തണം.
ഡിജിറ്റല്‍ പഠനത്തിനുള്ള സാങ്കേതിക സൗകര്യം എല്ലാ കുട്ടികൾക്കുമുണ്ടെന്നു സ്കൂളുകള്‍ ഉറപ്പ് വരുത്തണം. വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ് ബാക്ക് നൽകുകയും സ്റ്റുഡന്റ് പ്രൊഫൈലിൽ നിരത്തരം രേഖപ്പെടുത്തുകയും വേണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.