scorecardresearch

Latest News

കോവിഡ് വ്യാപനം അതിരൂക്ഷം; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത, സി എഫ് എല്‍ ടി സികള്‍ വീണ്ടും തുറക്കുന്നു

വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും

Omicron, Omicron Kerala, covid-19, Covid19 Kerala, Covid19 restrictions Kerala, CFLTC Covid19 Kerala, കോവിഡ്-19, coronavirus, Secretariat, സെക്രട്ടറിയേറ്റ്, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സി എഫ് എല്‍ ടി സികള്‍ വീണ്ടും തുറക്കുന്നു. കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന മേഖലകളിലാണ് സി എഫ് എല്‍ ടി സികള്‍ തുറക്കുക. അതിനിടെ, സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. ഇതുസംബന്ധിച്ച് വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ചികിത്സാര്‍ഥം അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ സംബന്ധിച്ച തീരുമാനത്തിലേക്കു സര്‍ക്കാര്‍ എത്താനുള്ള സാധ്യത കുറവാണെന്നാണ് വിവരം. പ്രാദേശിക നിയന്ത്രണങ്ങളും സ്വയം നിയന്ത്രണവും എന്നതിനായിരിക്കും മുന്‍ഗണന. പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ 10 ദിവസം കൊണ്ട് കൊവിഡ് കേസുകള്‍ നാലിരട്ടിയിലധികമായാണു വര്‍ധിച്ചത്. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നു പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 60,161 വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

Read More: ആരില്‍ നിന്നും കോവിഡ് പകരാം; 10 ദിവസം കോണ്ട് കേസുകള്‍ നാലിരട്ടിയിലധികമായി: ആരോഗ്യമന്ത്രി

തിരുവനന്തപുരത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. കോവിഡ് സ്ഥിരീകരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലും വനംവകുപ്പ്, ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രിമാരുടെ ഓഫിസിലുമുള്ള നിരവധി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കോവിഡ് ബാധിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. വനം മന്ത്രിയുടെ ഓഫിസ് നേരത്തെ അടച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ ചിലര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായും വിവരമുണ്ട്.

നിരവധി പേര്‍ പോസിറ്റീവായതോടെ സെക്രട്ടറിയേറ്റിലെ സെന്‍ട്രല്‍ ലൈബ്രറി 23 വരെ അടച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോര്‍ക്കയില്‍ സിഇഒ അടക്കമുള്ള ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

Read More: സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു

കെഎസ്ആര്‍ടിസിയിലും കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് ഉള്‍പ്പടെ ജില്ലയില്‍ എണ്‍പതിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു. ഓഫീസിലും രോഗവ്യാപനമുണ്ട്. എറണാകുളം ഡിപ്പോയില്‍ മാത്രം 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.

രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 610 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിറ്റി പരിധിയില്‍ 95 പൊലീസുകാര്‍ രോഗം സ്ഥിരീകരിച്ചത്. വലിയതുറ സ്റ്റേഷനിലെ 27 പേര്‍ക്കും സെക്രട്ടേറിയറ്റിലെ പ്രത്യേക സുരക്ഷാച്ചുമതലയുള്ള ഏഴു പേര്‍ക്കും രോഗം ബാധിച്ചു. പേരൂര്‍ക്കട എസ്എപി ക്യാമ്പ്, നന്ദാവനം എആര്‍ ക്യാമ്പ് എന്നിവിടങ്ങളിലെ പൊലീസുകാര്‍ക്കും രോഗബാധയുണ്ട്.

Also Read: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ഗുരുതര രോഗികളുടെ എണ്ണവും കൂടുന്നു

ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. എഡിജിപി, എസ് പി ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.

അതിനിടെ, കോവിഡ് സ്ഥിരീകരിച്ച വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫീസര്‍ മരിച്ചു. വര്‍ക്കല സ്വദേശി സരിത (46) ആണ് മരിച്ചത്. പുതുതായി ആരംഭിച്ച കല്ലറയിലെ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു. ഇന്നലെ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

Read More: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച നഴ്‌സിങ് ഓഫീസർ മരിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Omicron covid surge kerala new restrictions resuming cfltcs