scorecardresearch

ഒമിക്രോണ്‍: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് സാധ്യത; നാളെ കോവിഡ് അവലോകന യോഗം

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ 10,000 കടന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ 10,000 കടന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം

author-image
WebDesk
New Update
Kerala, Lockdown, Kochi

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്കൂളുകള്‍ അടയ്ക്കണമെന്ന നിര്‍ദേശം കഴിഞ്ഞ അവലോകന യോഗത്തില്‍ ഉയര്‍ന്നെങ്കിലും അത്തരമൊരു നടപടിയിലേക്ക് കടക്കേണ്ട എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

Advertisment

കഴിഞ്ഞ കോവിഡ് അവലോകന യോഗത്തിന്റെ സമയത്ത് സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തില്‍ താഴെയായിരുന്നു. എന്നാല്‍ ഇന്നലെ കേസുകളുടെ എണ്ണം 12,000 കടന്നു. രോഗവ്യാപന നിരക്ക് 15 ശതമാനത്തിന് മുകളിലുമെത്തി. സ്കൂളുകള്‍ അടയ്ക്കുന്നതും വാരാന്ത്യ നിയന്ത്രണവുമടക്കമുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ട് വച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി ചികിത്സയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പോകുന്ന സാഹചര്യവും പരിഗണിച്ചാണ് അടിയന്തര യോഗം ചേരുന്നത്. അടുത്ത രണ്ടാഴ്ച നടക്കുന്ന യോഗങ്ങളില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടാകില്ല. അതിനാല്‍ കോവിഡ് സാഹചര്യം ഗുരുതരമാകുന്നത് തടയുന്നതിനായി നാളെ ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. ജനുവരി 29 നായിരിക്കും ചികത്സയ്ക്ക് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തുക.

സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. രോഗലക്ഷണങ്ങളുള്ളവര്‍ പൊതിയിടങ്ങളിലിറങ്ങരുത്. നിലവില്‍ രോഗവ്യാപനം 20-40 വയസിനിടയിലുള്ളവരിലാണ്. അതിനാല്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisment

Also Read: ഒമിക്രോണ്‍: രോഗലക്ഷണമുള്ളവര്‍ പൊതുയിടങ്ങളില്‍ ഇറങ്ങരുത്; അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി

Omicron Lockdown Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: