Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

പാർട്ടി നടപടിയാണ് ശരി: എന്റെ ആളുകളുടെ പ്രശ്നം കേരളം അറിഞ്ഞതിൽ സന്തോഷം’

ഒരു പ്രശ്നം വന്നാൽ ഇത്ര വേഗത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുന്ന മറ്റേത് പ്രസ്ഥാനമുണ്ട് ഇവിടെ?

Omanakuttan, ഓമനക്കുട്ടൻ, , CPIM, സിപിഎം, CPM Leader Suspended, സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു, collects money from relief camp, ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ്, cpm local committee member, സിപിഎം ലോക്കൽ കമ്മിറ്റി അംഗം, relief camp, ദുരിതാശ്വാസ ക്യാംപ്, Cherthala, ചേർത്തല, kerala flood, കേരളത്തിൽ പ്രളയം, iemalayalam, ഐഇ മലയാളം, IE Malayalam, ഐഇ മലയാളം

ആലപ്പുഴ: ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ് നടത്തിയെന്ന തെറ്റായ വാർത്തയുടെ മേൽ പാർട്ടി തന്നെ സസ്പെൻഡ് വേദനയോ പരാതിയോ ഇല്ലെന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടൻ. പാർട്ടി ചെയ്തത് ശരിയായ നടപടിയാണമെന്നും ഓമനക്കുട്ടൻ പ്രതികരിച്ചു. 24 ന്യൂസിനോടായിരുന്നു ഓമനക്കുട്ടന്റെ പ്രതികരണം.

“എനിക്ക് സങ്കടവുമില്ല തളർച്ചയുമില്ല. അത് ശരിയായ നടപടിയാണെന്ന് ഞാൻ പറയുന്നു. ഒരു പ്രശ്നം വന്നാൽ ഇത്ര വേഗത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുന്ന മറ്റേത് പ്രസ്ഥാനമുണ്ട് ഇവിടെ? അത് സിപിഎം മാത്രമേ ഉള്ളൂ. വീഡിയോ കണ്ടപ്പോൾ നടപടിയെടുത്തു. അത് പരിശോധിച്ച് സത്യമല്ലെന്ന് കണ്ടാൽ പിൻവലിക്കും. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്റെ പേരിൽ ഒരു തരത്തിൽ എനിക്ക് സന്തോഷമേയുള്ളൂ. ഞാൻ ഉൾപ്പെടുന്ന ഒരു വിഭാഗം ജനങ്ങൾ, ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനം. ഇതിനെ ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുകയാണ് ചെയ്തത്. എന്റെ വിഭാഗം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സോഷ്യൽ മീഡിയയിലൂടെയായാലും വാർത്താ മാധ്യമങ്ങളിലൂടെ ആയാലും കേരളവും ഇന്ത്യയും മുഴുവനും അറിഞ്ഞല്ലോ,” ഓമനക്കുട്ടൻ പറഞ്ഞു.

Read More: ‘ഓമനക്കുട്ടനോട് മാപ്പ് പറയണം’; ജി.സുധാകരന്റെ ഫെയ്സ്ബുക്ക് പേജില്‍ സഖാക്കള്‍

അതേസമയം, ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയുടെ പേരില്‍ നടപടി നേരിട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനോട് സർക്കാർ പരസ്യമായി മാപ്പ് ചോദിച്ചിട്ടുണ്ട്. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു ഖേദം പ്രകടിപ്പിച്ചത്.

ഓമനക്കുട്ടൻ ചെയ്ത കാര്യത്തിന്റെ ഉദ്ദേശ്യം ബോധ്യപ്പെട്ടുവെന്നും ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണത്തിലും ഈ കാര്യങ്ങൾ ശരിയാണെന്ന് മനസിലായെന്നും, ആയതിനാൽ ചേർത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേൽ നൽകിയ പോലീസ്സ് പരാതി പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് നൽകിക്കഴിഞ്ഞുവെന്നും പോലീസ്സ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

“ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു,” ഡോ.വി. വേണു ഫെയ്സ്ബുക്കിൽ കുറിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Omanakuttan says cpm did the right thing

Next Story
ഓമനക്കുട്ടനോട് മാപ്പ് പറയണം: ജി.സുധാകരന്റെ ഫെയ്സ്ബുക്ക് പേജില്‍ സഖാക്കള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com