കൊല്ലം: ച​വ​റ​യി​ൽ പ​ഴ​യ ഇ​രു​ന്പു​പാ​ലം ത​ക​ർ​ന്നു​വീ​ണു മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ത​ക​ർ​ന്നു വീ​ണ പാ​ലം ഉ​യ​ർ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ടു പേ​രു​ടെ​കൂ​ടി മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ മേ​ക്കാ​ട് സ്വ​ദേ​ശി അ​ന്ന​മ്മ​യെ തി​രി​ച്ച​റി​ഞ്ഞു. ച​വ​റ സ്വ​ദേ​ശി ശ്യാ​മ​ളാ​ദേ​വി​യാ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ. മ​രി​ച്ച മൂ​ന്നു​പേ​രും കെഎംഎംഎ​ല്ലി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

അ​പ​ക​ട​ത്തി​ൽ നാൽപതിലധികം പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​ർ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന ഇരുമ്പ് പാലമാണ് തകര്‍ന്നുവീണത്. കെ.എം.എം.എല്ലിലെ എം.എസ് യൂണിറ്റിലേക്ക് പോകുന്നതിനുവേണ്ടി ഉള്ളതായിരുന്നു അപകടത്തില്‍പ്പെട്ട പാലം.

കാലപ്പഴക്കംമൂലമാണ് പാലം തകര്‍ന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. കെ.എം.എം.എല്‍ കമ്പനിക്കുമുന്നില്‍ രാവിലെ നടന്ന ധര്‍ണയ്ക്കുശേഷം പുറത്തുനിന്ന ജീവനക്കാരും പ്രദേശവാസികളും ഒരുമിച്ച് പാലത്തിലേക്ക് കയറിയതിന് പിന്നാലെയാണ് അപകടമുണ്ടായത്.

അ​ധി​കൃ​ത​രു​ടെ ക​ന​ത്ത അ​നാ​സ്ഥ​യാ​ണ് ഇ​ത്ത​ര​മൊ​രു ദു​ര​ന്തം വ​രു​ത്തി​വ​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പാ​ല​ത്തി​ന​ടി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ