തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശവാസികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് അനുരഞ്ജന നീക്കവുമായി സംസ്ഥാന സർക്കാർ. മന്ത്രിസഭാ പ്രതിനിധികളായ കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനും ലത്തീൻ സഭാ നേതൃത്വവുമായി ചർച്ച നടത്തി. തിരച്ചിലിന് കൂടുതൽ സൗകര്യമൊരുക്കണമെന്നും കാണാതായവരുടെ പേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണം എന്നും സഭാനേതൃത്വം മന്ത്രിമാരോട് ആവശ്യപ്പെട്ടു.

സര്‍വ്വകക്ഷിയോഗത്തിനു മുന്നോടിയായാണ് കൂടിക്കാഴ്ചയെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഓഖി ദുരന്തത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ലത്തീന്‍സഭ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പുനരധിവാസ പാക്കേജുകള്‍ തൃപ്തികരമല്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അനുരഞ്ജന നീക്കത്തിന്റെ ഭാഗമായാണ് മന്ത്രിമാര്‍ ബിഷപ് ഹൗസിലെത്തിയതെന്നാണ് സൂചന.

പുനരധിവാസ പാക്കേജിലെ ആശങ്കകൾ അറിയിക്കുന്നതിനുള്ള അവസരമൊരുക്കണമെന്നും സഭ മന്ത്രിമാരോട് ആവശ്യപ്പെട്ടു. സഭാ നേതൃത്വം മുന്നോട്ട്‌വച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.