/indian-express-malayalam/media/media_files/uploads/2017/12/ship-cats.jpg)
തിരുവനന്തപുരം: ഓഖി കാറ്റിന്റെ ശക്തി വര്‍ധിക്കുന്നു. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീരത്ത് നിന്ന് 10 കി.മി. അകലെ വരെ തിരയടിച്ചക്കാം. ആലപ്പുഴ, കൊല്ലം, തൃശൂര്‍, കൊച്ചി തീരങ്ങളിലാണ് മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ സേന കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് ഉൾക്കടലിൽ അകപ്പെട്ടുപോയ 60 മത്സ്യതൊഴിലാളികളെ രക്ഷിച്ചത് ഒരു ജാപ്പനീസ് കപ്പലാണ്. വലിയ തിരമാലകളിൽപ്പെട്ട് ഉൾക്കടലിൽപ്പെട്ട് പോയവരെയാണ് ജാപ്പനീസ് കപ്പൽ രക്ഷിച്ചത്. ഈ 60 പേരെയും വിഴിഞ്ഞം തുറമുഖത്തേക്ക് ഉടൻ എത്തിക്കുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ജാപ്പനീസ് സർക്കാരിന് നന്ദി അറിയിച്ചെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു. ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു ക​ട​ലി​ൽ കു​ടു​ങ്ങി​യ 218 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ല്‍ എ​ത്തി​ച്ചിട്ടുണ്ട്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ണാ​താ​യ 38 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും നേ​വി അ​റി​യി​ച്ചു. ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ റ​സ്​ക്യൂ കി​റ്റു​ക​ളും ആ​ഹാ​ര​വും ന​ല്‍​കി​യി​ട്ടു​ണ്ട്. മ​റ്റ് ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും ക​ണ്ടെ​ത്തി​യ​തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ക​ര​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.
ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന മ​ര്‍​ച്ച​ന്‍റ് ഷി​പ്പു​ക​ള്‍​ക്കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ട് ടെ​ക്​നി​ക്ക​ല്‍ ഏ​രി​യാ​യി​ല്‍ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.
/indian-express-malayalam/media/media_files/uploads/2017/12/cyclone-759-20171201-152928.jpg)
അതേസമയം, ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാറ്റിന് ശക്തിയേറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത 110 കീലോറ്റമീറ്റർ ആയി എന്നതാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. തീരദേശ മേഖലയിൽ നിന്ന് പ്രദേശവാസികളെ മുഴുവൻ ഒഴിപ്പിച്ചിട്ടുണ്ട്. കാറ്റ് എത്തുന്നതിന് മുൻപ് തീരത്ത് വലിയ കടൽക്ഷോഭമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
Cyclone Ockhi Hiting the southern part of Tamilnadu, Scenes from Velankanni Kanyakumari. Wind speeding to 60-85kmph. Don't panic & Don't go outside #BeSafe#CycloneOckhipic.twitter.com/0qCJ2ru9Wi
— Ak (@ImArulkarthik) November 30, 2017
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്നലെ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ വ്യോമസേനയും നാവികസേനയും ഇന്ന് കൂടുതല്‍ വിമാനങ്ങളും ഹെലികോപ്ടറുകളും രംഗത്തിറക്കി വിപുലമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. രാവിലെ മുതല്‍ അറബിക്കടലിന് ചുറ്റും പറന്നു നടന്ന വ്യോമസേനയുടേയും നാവികസേനയും നിരീക്ഷണവിമാനങ്ങള്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയും ഇന്ധനം തീര്‍ന്നത് കാരണവും ഒറ്റപ്പെട്ടു പോയ ബോട്ടുകള്‍ കണ്ടെത്തുകയും വിവരം സമീപത്തുള്ള കപ്പലുകളേയും ഹെലികോപ്ടറുകളേയും അറിയിക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയവരെ വിഴിഞ്ഞം തുറമുഖത്തേക്കാണ് എത്തിച്ച് കൊണ്ടിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2017/12/cyclone1.jpg)
/indian-express-malayalam/media/media_files/uploads/2017/12/cyclone3-1.jpg)
/indian-express-malayalam/media/media_files/uploads/2017/12/cyclone3-2.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us