scorecardresearch
Latest News

കുതിപ്പ് തുടര്‍ന്ന് ഇന്ധന നിരക്ക്; ഇന്നും കൂട്ടി

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില തുടര്‍ച്ചയായി കൂടുന്നത്

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ഡീസലിന് ഒരു രൂപ 96 പൈസയാണ് വര്‍ധിപ്പിച്ചത്. പെട്രോളിന് 97 പൈസയും.

തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്ക്. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍ 104 രൂപ 38 പൈസയാണ്. ഡീസലിന് 95 രൂപ 67 പൈസയും. കൊച്ചിയില്‍ പെട്രോളില്‍ 102 രൂപ 45 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 95. 53 രൂപയും.

കോഴിക്കോട് പെട്രോള്‍ വില 103 രൂപയിലേക്ക് അടുക്കുകയാണ്. പെട്രോള്‍ ഒരു ലിറ്ററിന് 102 രൂപ 59 പൈസയാണ് പുതിയ നിരക്ക്. ഡീസലിന് 95 രൂപ 67 പൈസയും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില തുടര്‍ച്ചയായി കൂടുന്നത്.

Also Read: തിരിച്ചടിയുമായി ഇന്ത്യ; ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Oil price petrol diesel hike continues oct 2 update