Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

മൊഴിയിൽ ഭിന്നത; ആറു പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ പൊലീസ്

സുനിലിന് ഒറ്റയ്ക്ക് ആസൂത്രണം ചെയ്യാവുന്ന അത്രയും എളുപ്പത്തിലുള്ള ഒന്നല്ല നടിയെ തട്ടിക്കൊണ്ടുപോയ സംഭവമെന്നാണ് പൊലീസിന്റെ നിഗമനം.

സുനിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍- ഫയല്‍ ചിത്രം

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ പ്രതികളെ ആറ് പേരെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സുനി പൊലീസിന് നൽകിയ മൊഴി പറഞ്ഞ് പഠിപ്പിച്ചതാണെന്നുള്ള സംശയം ബലപ്പെട്ടതോടെയാണ് ആറ് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള തീരുമാനത്തിൽ അന്വേഷണ സംഘം എത്തിത്. മാത്രമല്ല ആറ് പേരും പറയുന്ന കാര്യങ്ങൾ തമ്മിൽ ഭിന്നതയുളളതായും വിവരമുണ്ട്.

ഇന്ന് പുലർച്ചെ തെളിവെടുപ്പിന് പോയപ്പോൾ വെണ്ണല സെന്റ് മൈക്കിൾസ് റോഡിന് സമീപത്തെ ഓടയിൽ ഫോൺ വലിച്ചെറിഞ്ഞതായി സുനിൽ  വെളിപ്പെടുത്തിയിരുന്നു. ഈ ഫോണിലാണ് നടിയുടെ ദൃശ്യങ്ങൾ ഉള്ളതെന്നാണ് മൊഴി. എന്നാൽ ഇത് സുരക്ഷിതമായി സൂക്ഷിക്കാനേ പ്രതി ശ്രമിക്കൂവെന്ന നിഗമനമാണ് പൊലീസിനുള്ളത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് പ്രതി ഓടയിൽ ഫോൺ ഉപേക്ഷിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം ഉറച്ച് വിശ്വസിക്കുന്നു.

കേസിൽ ആദ്യം പിടിയിലായ മാർട്ടിനും ഗൂഢാലോചനയിൽ പങ്കുളളതായി പൊലീസിന് സംശയമുണ്ട്. ഇയാൾ ആദ്യം പറഞ്ഞത്, സുനിലിന് മാത്രമാണ് വിവരങ്ങൾ അറിയാവൂ എന്നാണ്. സുനിൽ ആവശ്യപ്പെട്ട പ്രകാരമാണ് താൻ ഇതിന്റെ ഭാഗമായതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ പൾസർ സുനിയും മാർട്ടിനും താനുമാണ് പദ്ധതി ആസൂത്രണം ചെയ്‌തതെന്ന് ഇയാൾ ഇന്നലെയും ഇന്നുമായി ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. ഇതോടെ ഇക്കാര്യത്തിൽ പൊലീസ് സംഘം ആശയകുഴപ്പത്തിലായി. എവിടെ വച്ചാണ് ഇവർ പദ്ധതികൾ തയാറാക്കിയതെന്ന് അറിയാൻ സാധിച്ചിട്ടില്ല.

സുനിലിന് ഒറ്റയ്ക്ക് ആസൂത്രണം ചെയ്യാവുന്ന അത്രയും എളുപ്പത്തിലുള്ള ഒന്നല്ല നടിയെ തട്ടിക്കൊണ്ടുപോയ സംഭവമെന്നാണ് പൊലീസിന്റെ നിഗമനം. ആറ് പേരുടെ മൊഴിയിലും പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഉള്ളതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിന് കൂടുതൽ സമയം വേണം. ആറ് പേരും നൽകിയ മൊഴികൾ തമ്മിൽ പരിശോധിച്ച് ഇതിലെ വിരുദ്ധമായ കാര്യങ്ങളും സംശയങ്ങളുമാണ് പൊലീസ് കണ്ടെത്താൻ ശ്രമിക്കുന്നത്. പ്രതികളെയെല്ലാം ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇവരെ തുടർച്ചയായി ചോദ്യം ചെയ്യും. എഡിജിപി ബി.സന്ധ്യ, ഐജി പി.വിജയൻ എന്നിവരും കൊച്ചി സിറ്റി ഡിസിപി യതീഷ് ചന്ദ്ര, എറണാകുളം റൂറൽ എസ്പി എ.വി.ജോർജ്ജും ഇന്ന് പ്രത്യേക യോഗം ചേർന്നിരുന്നു. കേസിന്റെ ഇതുവരെയുള്ള കണ്ടെത്തലിൽ പൊലീസ് സംഘം സംതൃപ്തിയിലാണ്. ഇക്കാര്യം ഇവർ മാധ്യമപ്രവർത്തകരോട് പങ്കുവച്ചു.

ആറ് പേരെയും ചോദ്യം ചെയ്യലിന് ശേഷം  നടിയുടെ മുന്നിൽ തിരിച്ചറിയൽ പരേഡിനായി ഹാജരാക്കും. പ്രതികളുടെ മൊഴി അടിസ്ഥാനപ്പെടുത്തി നടിയിൽ നിന്നും അന്വേഷണ സംഘം കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയാൻ താത്പര്യപ്പെടുന്നുണ്ട്.

അതേസമയം, ക്വട്ടേഷൻ നൽകിയതിന് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമായി അന്വേഷിക്കണമെന്ന് പൊലീസിന് മുകളിൽ സമ്മർദ്ദമുണ്ട്. കേസ് സുനിയിൽ ഒതുങ്ങിപ്പോകുമെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഉന്നതർക്ക് കേസുമായി ബന്ധമുണ്ടെന്നും ഇത് തെളിയിക്കപ്പെടണമെന്നും ആവശ്യമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കേസിന്റെ മുന്നോട്ടുള്ള പോക്കിനെ പൊതു അഭിപ്രായം സ്വാധീനിക്കുമോയെന്നും ആശങ്ക ഉയരുന്നുണ്ട്. എന്നാൽ “പൊതു അഭിപ്രായത്തെയും മാധ്യമങ്ങളിൽ വരുന്ന വാർത്തകളെയും ഈ ഘട്ടത്തിൽ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന്” ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Officers doubts pulsar sunils statement tries to question all accused at the same time

Next Story
പൾസർ സുനിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express