/indian-express-malayalam/media/media_files/uploads/2022/05/off-road-ride-mvd-to-give-notice-to-actor-joju-george-649191-FI.jpg)
തൊടുപുഴ. വാഗമണ്ണില്‍ ഓഫ് റോഡ് റൈഡിങ്ങില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിന് അപകരമാം വിധം വണ്ടിയോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ജോയിന്റ് ആര്‍ടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആര്‍ടിഒ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ജോജുവിനെതിരെയും ഓഫ് റോഡ് സംഘടിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി നല്‍കിയിരുന്നു. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്കാണ് ടോണി പരാതി നൽകിയത്.
വാഗമൺ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് നടന്നത്. സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തോടെയായിരുന്നു റൈഡ് നടന്നത്. കൃഷിക്ക് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
Also Read: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us