തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്ന പൂന്തുറയില്‍ ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് സന്ദര്‍ശിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായം വാങ്ങി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സംസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കി കൂടെ ഉണ്ടാകുമെന്നും വിഎസ് വാക്കു നല്കി. തുടര്‍ന്ന് വിഴിഞ്ഞത്തെ ജനങ്ങളെ കാണാനായി അദ്ദേഹം മടങ്ങി.