തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നതിനിടെ രണ്ട് മൃതദേഹങ്ങൾ കൂടി ലഭിച്ചു. താനൂരിലും പരപ്പനങ്ങാടിയിലുമാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.

ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 48 ആയെന്നാണ് അനൗദ്യോഗിക കണക്ക്. 146 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ഇന്നലെ രാത്രി കൊച്ചിയിൽ ക​ണ്ടെ​ത്തിയിരുന്നു. ചെ​ല്ലാ​നം തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഓഖി ചുഴലിക്കാറ്റിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് കേരളവും തമിഴ്നാടുമാണ്. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും കേന്ദ്രസർക്കാരിനോട് കേരളം സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. 1843 കോടി രൂപയുടെ പാക്കേജിനാണ് കേരളം ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ