കോ​ഴി​ക്കോ​ട്: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽപ്പെട്ട് മരിച്ച രണ്ട് മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് പു​റം​ക​ട​ലി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം വൈ​കി​ട്ടോ​ടെ ബേ​പ്പൂർ ഹാർബറിൽ എത്തിക്കും. ഇതോടെ ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 72 ആയി. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും നടത്തിയ സംയുക്ത തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ദുരിതബാധിത മേഖല സന്ദർശിക്കാൻ അടുത്ത ദിവസം പ്രധാനമന്ത്രി കേരളത്തിൽ എത്തും. വിഴിഞ്ഞത്തും പൂന്തുറയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. പിന്നാലെ മോദി കന്യാകുമാരിയിലും സന്ദർശനം നടത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ