കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ആലപ്പുഴയിലെ പുറംകടലിൽ നിന്നാണ് ഇന്ന് രാവിലെ ഒരു മൃതദേഹം കണ്ടെത്തിയത്. ബാക്കി രണ്ട് മൃതദേഹങ്ങൾ തീരസേനയും കണ്ടെത്തി.

എട്ടാം ദിവസവും കടലിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. വ്യോമ-നാവിക സേനകളും കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്മെന്റുമാണ് തിരച്ചിൽ നടത്തുന്നത്. നാവിക സേനയുടെ മാത്രം 10 കപ്പലുകളാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

രണ്ട് കപ്പലുകളിൽ മത്സ്യത്തൊഴിലാളികളെ കൂടി രക്ഷാപ്രവർത്തനത്തിന് ഉൾക്കൊള്ളിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറ, പൂന്തുറ, വിഴിഞ്ഞം, പൊഴിയൂർ എന്നിവിടങ്ങളിൽ നിന്ന് വള്ളത്തിൽ പോയ ഒട്ടനേകം പേരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ