/indian-express-malayalam/media/media_files/uploads/2017/06/modimetro11.jpg)
കടപ്പാട്: പിആർഡി
തിരുവനന്തപുരം: ഓഖി ദുരന്ത ബാതിതരെ സന്ദർശിക്കാൻ നരേന്ദ്രമോദി ഇന്ന് കേരളത്തിൽ എത്തും. വൈകിട്ട് 4 മണിയോടെയായിരിക്കും പ്രധാനമന്ത്രി പൂന്തുറയിൽ എത്തി മൽസ്യതൊഴിലാളികളെ നേരിട്ട് കാണും. കന്യാകുമാരി, കവരത്തി പ്രദേശങ്ങളിലെ ഓഖി ദുരന്തബാധിതരെ സന്ദർശിച്ചതിന് ശേഷമായിരിക്കും മോദി കേരളത്തിൽ എത്തുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തും. ഉന്നത അധികാരികളുമായും രാഷ്ട്രീയ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.
നവംബർ 30 ന് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ 88 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കേരളത്തിൽ 70 പേരും തമിഴ്നാട്ടിൽ 18 പേരു മരിച്ചതായാണ് കണക്കുകൾ. മൽസ്യബന്ധനത്തിന് പോയ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഓഖി ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് ആക്ഷേമുയർന്നിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും കേരള മുഖ്യമന്ത്രിയെ മോദി ഫോണിൽ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവരും ആവശ്യം ഉയർത്തി. ഇതിനുപിന്നാലെയാണ് മോദി കേരളം സന്ദർശിക്കാനെത്തുന്നത്.
നേരത്തെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദർശിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവരെ കണ്ടെത്താൻ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ചെയ്യുമെന്ന് നിർമലാ സീതാരാമൻ മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഉറപ്പും നൽകിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us