scorecardresearch

ഓഖി ദുരന്തം: പാർലമെന്റ് ഇന്ന് ചർച്ച ചെയ്യും

ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചര്‍ച്ചയ്ക്ക് മറുപടി നൽകും

ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചര്‍ച്ചയ്ക്ക് മറുപടി നൽകും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
winter session will start on dec.15th

ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തങ്ങളെപ്പറ്റി പാർലമെന്റ് ഇന്ന് ചർച്ച നടത്തും. ദുരിതത്തിന് ശേഷമുണ്ടായ സാഹചര്യങ്ങളെപ്പറ്റി പ്രത്യേക ചർച്ചയാണ് ലോക്‌സഭയിൽ നടക്കുക. അണ്ണാ ഡിഎംകെ എംപിമാരാണ് ചര്‍ച്ചയ്ക്ക് നോട്ടീസ് നൽകിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചര്‍ച്ചയ്ക്ക് മറുപടി നൽകും. ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് ചർച്ച നടത്തണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ആവശ്യപ്പെട്ടിരുന്നു.

Advertisment

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് 325 കോടിയുടെ അടിയന്തര സഹായം അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 7300 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ചരക്കു സേവന നികുതി ബില്ലിലെ ഭേദഗതിയും സര്‍ക്കാര്‍ വസതികളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാനുള്ള ബില്ലും ലോക്‌സഭ ഇന്ന് പരിഗണിക്കും.

Ockhi Cyclone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: