തിരുവനന്തപുരം ∙ ഓഖി ദുരന്തത്തിൽ കാണാതായ 91 പേർ മരണമടഞ്ഞതായി കണക്കാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ചൊവ്വാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ വീതമാണ് നൽകുന്നത്.

ഓഖി ദുരന്തത്തിൽപെട്ടു കാണാതായ 92 പേരാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഓഖി ദുരന്തത്തിൽപെട്ട് ആകെ മരണമടഞ്ഞത് 141 പേരാണെന്നാണ് ഇതോടെ ഔദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച വെട്ടുകാട് പള്ളി പരിസരത്ത് നടക്കുന്ന ചടങ്ങിലാണ് ധനസഹായം വിതരണം ചെയ്യുക.

വൈകിട്ടു സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ