ഓഖി ദുരന്തം: കാണാതായവരെക്കുറിച്ച് പതിനഞ്ചിന്‌ മുമ്പ് പരാതി നല്‍കണം

ദുരിതാശ്വാസ കമ്മീഷണറുടെ നിർദ്ദേശം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെക്കുറിച്ചുള്ള പരാതി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ജനുവരി 15 ന് മുമ്പ് നല്‍കണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു. കാണാതായ വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ പൊലീസ് നിര്‍ദേശാനുസരണം തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിന് സഹകരിക്കണം.

ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ സാംപിള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ശേഖരിച്ചിട്ടുണ്ട്. കാണാതായ വ്യക്തികളുടെ ഡിഎന്‍എ അടുത്ത ബന്ധുക്കളുടേതുമായി ഒത്തുനോക്കേണ്ടതുണ്ട്.

ജനുവരി 22 നകം ഡിഎന്‍എ ഒത്തുനോക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. ഡിഎന്‍എ ചേരുന്ന മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടു നല്‍കും. ജനുവരി 22 ന് ശേഷം മൃതദേഹങ്ങള്‍ നിയമം അനുശാസിക്കുന്ന വിധം മറവു ചെയ്യുമെന്നും ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ockhi cyclone missing complaints should be given before january

Next Story
കൊച്ചിയിൽ വീപ്പയ്ക്ക് അകത്ത് മനുഷ്യ അസ്ഥികൂടം കണ്ടെത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express