/indian-express-malayalam/media/media_files/uploads/2017/12/OCKHI.jpg)
എറണാകുളം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ 180 മത്സ്യതൊഴിലാളികളെ കണ്ടെത്തി. ലക്ഷദ്വീപ് തീരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി എന്ന കപ്പലാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. 17 മൽസ്യബന്ധന ബോട്ടുകളിലാണ് ഇവർ ഉണ്ടായിരുന്നത്. ലക്ഷദ്വീപിലെ പരമ്പരാഗത മൽസ്യബന്ധന മേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.​ ഇവർക്ക് ഭക്ഷണവും മരുന്നും സൈന്യം നൽകി.
ഓഖി ചുഴലിക്കാറ്റിൽപ്പെട്ടവർക്കായി ഒൻപതാം ദിവസവും തുടരുന്ന തിരച്ചിലിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് നാവികസേന അറിയിച്ചു. നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും 10 ഓളം കപ്പലുകളാണ് ഇപ്പോഴും കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തുന്നത്. അതേസമയം കാണാതായവരുടെ കൃത്യമായ കണക്ക് എടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
അതിനിടെ, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കടലില്‍ കാണാതായവരുടെ കണക്ക് സര്‍ക്കാര്‍ വീണ്ടും പുതുക്കി. 397പേരെ കണ്ടെത്താനുണ്ടെന്നാണ് പുതിയ കണക്ക്. ഇതില്‍ 301പേര്‍ വലിയ ബോട്ടില്‍ പോയവരാണ്. ബാക്കിയുള്ള 96പേര്‍ ചെറിയ വള്ളങ്ങളില്‍ കടലില്‍ പോയവരാണ്. എന്നാല്‍ 259പേര്‍ തിരിച്ചെത്താനുണ്ടെന്നാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കണക്ക്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us