തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് കടലിൽ കാണാതായവരെ കണ്ടെത്തുന്നതിനായി കൊച്ചി മുതൽ ഗോവൻ തീരംവരെ തെരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാണാതായവരെ കണ്ടെത്തുന്നതിന് ബോട്ടുടമകൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുപ്രകാരം സം​സ്ഥാ​ന​ത്ത് 300 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യിട്ടുണ്ട്. മ​രി​ച്ച​വ​രി​ൽ 40 പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
തിരുവനന്തപുരത്ത് നിന്ന് 265 പേരും കൊല്ലത്തും കൊച്ചിയിൽ നിന്നും 45 പേരെയും ആണ് കണ്ടെത്താനുളളതെന്ന് പുതിയ കണക്കിൽ പറയുന്നു.

ഇതിൽ തിരുവനന്തപുരത്ത് 172 എഫ്.ഐ.ആറും കൊച്ചിയിൽ 32എണ്ണവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ കണക്കു പ്രകാരം 60 പേരാണ് മരിച്ചത്. പൊലീസ്, ഫിഷറീസ് ,ദുരന്ത നിവാരണ വകുപ്പുകൾ എന്നിവ ചേർന്നാണ് പുതിയ കണക്ക് പുറത്ത് വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ