തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പ് സർക്കാരിനെ അറിയിക്കാൻ ഉദ്യോഗസ്ഥർ വൈകിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നവംബര്‍ 30ന് 12 മണിക്ക് മാത്രമാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചതെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷം കണ്ണന്താനം പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനുള്ള തുക സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. കടലില്‍ കാണാതായവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം വടക്കൻ തീരമേഖലയിലേക്ക് നടത്തുമെന്നും കണ്ണന്താനം പറഞ്ഞു. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ജാഗ്രതയോടെ തുടരുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, സേനാ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ