/indian-express-malayalam/media/media_files/uploads/2017/12/okhi-navy.jpg)
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തിലുണ്ടായ കനത്ത കടല്‍ക്ഷോഭം വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുന്നതായി സൂചന. കോഴിക്കോട് കാപ്പാട്, കടലുണ്ടി, മലപ്പുറം ജില്ലയിലെ താനൂര്‍ എന്നിവിടങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു. ബീച്ചില്‍ നിന്ന് ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിക്കുകയാണ്.
ചുഴലിക്കാറ്റിനെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേരള കർണാടക തീരത്ത് മണിക്കൂറിൽ 65 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ യു.വി.ജോസ് അറിയിച്ചു. അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.
/indian-express-malayalam/media/media_files/uploads/2017/12/CalicutOut.jpg)
അതേസമയം, കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും.
ഓഖി ചുഴലിക്കാറ്റ് മൂലം കടലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കേന്ദ്ര ദുരന്ത നിവാരണ സേനയെത്തുന്നു. വെല്ലൂരിൽ നിന്നുള്ള രണ്ട് സംഘങ്ങൾ ഉടൻ തന്നെ കേരളത്തിലേക്ക് തിരിക്കും. നിലവിൽ നാവികസേനയുടെയും കോസ്‌റ്റ് ഗാർഡിന്റെയും കപ്പലുകളും വിമാനങ്ങളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ദുരന്ത നിവാരണ സേനയെത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us