തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ പെട്ടു പോയ മത്സ്യതൊഴിലാളികളിൽ 17 പേരെ ഇന്ന് രക്ഷിക്കാനായി. വ്യോമസേനയും നാവിക സേനയും നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷിച്ചത്. നാല് പേരെ തിരുവനന്തപുരത്ത് എത്തിച്ചു. കൊല്ലം ചവറയിൽ 13 പേരെയും രക്ഷപ്പെടുത്തി. നാവികക്കപ്പലിൽ നിന്ന് ബോട്ടിൽ ഇവരെ കരക്കെത്തിച്ചു.

ഇന്ന് രണ്ട് മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. പൂന്തുറയില്‍നിന്ന് പോയ രക്ഷാസംഘം ഒരു മൃതദേഹം കണ്ടെത്തി തീരത്തെത്തിച്ചു. മരിച്ചത് ആരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലക്ഷദ്വീപിലെ കനാമത്ത് ദ്വീപിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. പൂന്തുറയില്‍നിന്ന് 33 പേരെ കണ്ടെത്താനുള്ളതായി നാട്ടുകാര്‍ അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലാണ് പ്രതിരോധമന്ത്രി എത്തുക. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം അവര്‍ റോഡ് മാര്‍ഗം കന്യാകുമാരിക്ക് പോകും.

അതേസമയം, ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് വിട്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയോടെ കാറ്റിന്‍റെ വേഗം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്‍റെ അറിയിപ്പ്. കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരപ്രദേശങ്ങളില്‍ അടുത്ത 12 മണിക്കൂര്‍കൂടി കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ മി​​​നി​​​ക്കോ​​​യി, ക​​​ൽ​​​പ്പേ​​​നി, ക​​​വ​​​ര​​​ത്തി ദ്വീ​​​പു​​​ക​​ളി​​ൽ ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​റ്റ് ക​​​ന​​​ത്ത​​​ നാ​​​ശം വി​​ത​​ച്ചിരുന്നു. പ​​ല സ്ഥ​​ല​​ങ്ങ​​ളും ക​​​ട​​​ൽ ക​​​യ​​​റി​ ഒ​​റ്റ​​പ്പെ​​ട്ടു. ​ദ്വീ​​​പു​​​ക​​​ളി​​​ലെ ഒ​​ട്ടേ​​റെ വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു.

മി​​​നി​​​ക്കോ​​​യ് ദ്വീ​​​പി​​ൽ കോ​​​ണ്‍​ക്രീ​​​റ്റ് കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​ണു കാ​​റ്റി​​നെ അ​​​തി​​​ജീ​​​വി​​​ക്കാ​​നാ​​യ​​ത്. മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കി ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. വൈ​​​ദ്യു​​​തി​​​യും വാ​​ർ​​ത്താ​​വി​​നി​​മ​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ത​​​ക​​​രാ​​​റി​​​ലാ​​​യി.

അതിനിടെ, സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ന് കടലിലേക്ക് പോവും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിപ്പോയവരെ ഉള്‍ക്കടലിലേക്ക് അന്വേഷിച്ച് പോവുകയാണ് തൊഴിലാളികള്‍. 140ഓളം തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നത്. പൂന്തുറ, വിഴിഞ്ഞം സ്വദേശികളാണിവര്‍. സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം കാര്യക്ഷമം അല്ലെന്ന് ആരോപിച്ചാണ് ഇവര്‍ സ്വന്തം നിലയ്ക്ക് കടലില്‍ പോയത്.

അതേസമയം, കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകളും തമിഴ്‌നാട്ടിലെ രണ്ട് ബോട്ടുകളും മഹാരാഷ്ട്ര തീരത്തെത്തിയിരുന്നു. ബോട്ടുകള്‍ മുംബൈ തീരത്തെത്തിയെന്നും ബോട്ടുകളിലെ തൊഴിലാളികള്‍ സുരക്ഷിതരാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. 952 മല്‍സ്യത്തൊഴിലാളികളാണ് ബോട്ടുകളിലുള്ളത്. ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററില്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ