തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായവർ 216 പേരെന്ന് സംസ്ഥാന സർക്കാരിന്റെ പുതിയ കണക്ക്. 141 മലയാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നും 75 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണെന്ന് സർക്കാരിന്‍റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽനിന്നു കാണാതായ ഭൂരിപക്ഷം പേരുടെയും അടിസ്ഥാന വിവരങ്ങൾ സർക്കാർ ഏജൻസികൾക്കു ലഭിച്ചിട്ടുണ്ട്. അതേസമയം ഇതരസംസ്ഥാനക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അതേസമയം ലത്തീൻ സഭയുടെ കണക്ക് പ്രകാരം 149 മലയാളികളെ ഇനിയും കണ്ടെത്താനുണ്ട്. കന്യാകുമാരി ജില്ലയിൽ നിന്നും 147 പേരെയും കണ്ടെത്താനുണ്ടെന്നും സഭയുടെ കണക്കുകൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ