കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍കാരിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് പൊലീസ്. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്.
പെണ്‍കുട്ടിക്ക് 18 വയസായിട്ടില്ലെന്ന് കരുനാഗപ്പിള്ളി എ.സി.പി. പറഞ്ഞു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയായില്ലെന്ന നിഗമനത്തിലേക്ക് എത്തിയത്. വൈദ്യപരിശോധനക്ക് ശേഷം കൂടുതല്‍ സ്ഥിരീകരിക്കാമെന്ന് കരുനാഗപ്പിള്ളി എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു.
Read More: തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയും പ്രതിയും
മുംബൈയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും കൊല്ലത്ത് എത്തിച്ചു. മുഹമ്മദ് റോഷനടക്കമുള്ള നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്.
എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം വ്യാജ രേഖകളാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കാന്‍ പൊലീസിന് നല്‍കിയതെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് കുടുംബം ഒളിപ്പിച്ചുവച്ചെന്നാണ് ആരോപണം.
പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം. പെൺകുട്ടിയുടെ സ്കൂൾ രേഖയിൽ ജനനത്തീയതി 17.09.2001 ആണ്. ഈ സാഹചര്യത്തില്‍ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും. പെൺകുട്ടിയുടെ പ്രായം തെളിയിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും.