കൊച്ചി: സ്റ്റോപ് മെമ്മോ അവഗണിച്ച് തുറന്നു പ്രവര്‍ത്തിച്ച കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞയാഴ്ചയുണ്ടായ തീപിടിത്തത്തിന് ശേഷം ഇന്നലെ മാള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ മാള്‍ തുറന്നു പ്രവര്‍ത്തിക്കാവൂ എന്നും മാളിലെ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കോര്‍പറേഷനും അഗ്നിശമനസേനയും ചേര്‍ന്ന് പരിശോധന നടത്തി ശനിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

കഴിഞ്ഞയാഴ്ച്ചയുണ്ടായ തിപിടുത്തത്തില്‍ മാളിന്റെ നാലാം നില പൂർണ്ണമായി കത്തി നശിച്ചിരുന്നു. തീപിടത്തമുണ്ടായ ഉടൻ തന്നെ മാളിലെ ഏല്ലാവരെയും ഒഴിപ്പിക്കാൻ സാധിച്ചത് കാരണം ആളപായമൊന്നും ഉണ്ടായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ