തിരുവനന്തപുരം: സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎ ഒ.രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം. ഓഫീസ് മുറിയുടെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു. ഇവിടെ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകർന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

രാത്രി 12 മണി വരെ ബിജെപി പ്രവർത്തകർ ഇവിടെയുണ്ടായിരുന്നുവെന്നും ഇവർ ഇവിടെ നിന്ന് പോയ ശേഷമാണ് ആക്രമണം നടന്നതെന്നും ഒ.രാജഗോപാൽ എംഎൽഎ പറഞ്ഞു. “ആദ്യം ഓഫീസിന് നേരെ കല്ലെറിഞ്ഞ ശേഷം ഒരു സംഘമാളുകൾ കാറിന്റെ ചില്ല് അടിച്ചുപൊട്ടിക്കുകയായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം പാപ്പനംകോട് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.  ഇതേ തുടന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നിരുന്നു. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ