scorecardresearch

അത് അല്ല ഇത്; വിഷയം മാറി പ്രതിഷേധിച്ച് നിയമസഭയിൽ അബദ്ധം പിണഞ്ഞ് രാജഗോപാൽ

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ പ്രമേയാവതരണത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതിന് പിന്നാലെയായിരുന്നു ഒ.രാജഗോപാൽ ഇടപ്പെട്ടത്

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ പ്രമേയാവതരണത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതിന് പിന്നാലെയായിരുന്നു ഒ.രാജഗോപാൽ ഇടപ്പെട്ടത്

author-image
WebDesk
New Update
O Rajagopal, ഒ രാജഗോപാൽ, Funny video, legislative assembly, funnny speech, comedy speech, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കാൻ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അബദ്ധം പിണഞ്ഞ് ബിജെപി എംഎൽഎ ഒ.രാജഗോപാൽ. പ്രത്യേക സാഹചര്യത്തിലാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ പ്രമേയാവതരണത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതിന് പിന്നാലെയായിരുന്നു ഒ.രാജഗോപാൽ ഇടപ്പെട്ടത്.

Advertisment

എതിർപ്പുമായി എഴുന്നേറ്റ രാജഗോപാൽ വിഷയം ചർച്ച ചെയ്യാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം എന്ന് കരുതിയാണ് ഒ രാജഗോപാൽ എതിർത്തത്. എന്നാൽ പട്ടികജാതി-പട്ടികവര്‍ഗ സമുദായംഗങ്ങൾക്ക് നിയമ നിർമ്മാണ സഭകളിൽ പത്ത് വര്‍ഷത്തേക്ക് സംവരണം നീട്ടിനൽകാനുള്ള പ്രമേയമായിരുന്നു ഇത്.

"പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമം, ആ നിയമത്തിനെതിരായിട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ, ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടിത് ഇവിടെ ചര്‍ച്ച ചെയ്യാൻ പാടില്ലെന്നതാണ് എന്റെ അഭിപ്രായം,"എന്നായിരുന്നു രാജഗോപാൽ പറഞ്ഞത്. സ്പീക്കർ അദ്ദേഹത്തെ തിരുത്താൻ ശ്രമിച്ചെങ്കിലും പറഞ്ഞ് തീർത്ത ശേഷമാണ് രാജഗോപാൽ ഇരിപ്പിടത്തിൽ ഇരിക്കാൻ തയാറായത്.

പ്രമേയം അവതരിപ്പിച്ച ശേഷം ബിജെപി അംഗം തെറ്റിദ്ധരിച്ചതാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ പ്രമേയത്തെ അദ്ദേഹവും അനുകൂലിക്കുമെന്നാണ് താൻ കരുതുന്നതെന്നും സഭ ഇത് ഐകകണ്ഠേന പാസാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

O Rajagopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: