തിരുവനന്തപുരം: മിനിമം വേതനം 20000 രൂപ എന്ന കണക്കില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കരട് വിജ്ഞാപനംല വൈകുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നഴ്സുമാർ സമരം ആരംഭിച്ചു. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സമരം നടത്തി വന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങും. മിനിമം വേതന കമ്മറ്റിയുടെ തീരുമാനം വൈകുന്നത് മാനേജ്മെനന്‍റുകളെ സഹായിക്കാനാണെന്നും ആരോപണം ഉണ്ട്.

ഏപ്രില്‍ 24 മുതല്‍ സമ്പൂര്‍ണ്ണമായി പണിമുടക്കുന്ന നഴ്സുമാര്‍, അന്നുമുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കരട് വിജ്ഞാപന ഉത്തരവ് അട്ടിമറിക്കാനുള്ള മിനിമം വേജസ് അഡ്വൈസറി ബോര്‍ഡിന്റെ തീരുമാനത്തെ ശകതമായ പോരാട്ടത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ