തിരുവനന്തപുരം: വേ​ത​ന വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സമരം ചെയ്യുന്ന നഴ്സിങ്ങ് സംഘടനകളുമായി തൊഴിൽ മന്ത്രി നാളെ ചർച്ച നടത്തും. ഇ​ന്ത്യ​ന്‍ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ (ഐ​എ​ന്‍​എ), യുണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ (യു​എ​ന്‍​എ) എ​ന്നീ സം​ഘ​ട​ന​ക​ളു​മാ​യി​ട്ടാ​ണ് മന്ത്രി ചർച്ച നടത്തുക. രാ​വി​ലെ 11 ന് ​ഐ​എ​ന്‍​എ​യു​മാ​യും വൈ​കി​ട്ട് നാ​ലി​ന് യു​എ​ന്‍​എ​യു​മാ​യും ച​ര്‍​ച്ച ന​ട​ത്തും.

വേതന വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ നടത്തുന്ന സമരം വിവിധ ജില്ലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. മിനിമം വേതനം 21000 രൂപ ആക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാൽ ഇത്രയും വലിയ വർധനവ് വരുത്താൻ കഴിയില്ല എന്ന നിലപാടിലാണ് ആശുപത്രി ഉടമകൾ.

സംസ്ഥാനത്ത് പനപടരുന്ന സാഹചര്യത്തിൽ ന​ഴ്സു​മാ​ർ ന​ട​ത്തു​ന്ന സ​മ​രം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജൂ​ലൈ പ​ത്തി​നു ച​ർ​ച്ച തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മ​രം നി​ർ​ത്തി​വ​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ൽ വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച് നി​യ​മ നി​ർ​മാ​ണം നടത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ