ന്യൂഡൽഹി: നഴ്സുമാരുടെ സമരത്തിനും ശമ്പള വർദ്ധനവിനും എതിരെ ആശുപത്രി ഉടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി ശമ്പളം വർദ്ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്തിരുന്നു. കേസിന്റെ വിചാരണ ഇന്ന് പൂർത്തിയായാൽ ഇന്ന് തന്നെ വിധി പ്രഖ്യാപിക്കാനാണ് സാധ്യത.
ഈ മാസം 31 ന് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ ആയിരുന്നു കോടതി ഇടപെടൽ. നഴ്സുമാരുടെ സമരം നിയമവിരുദ്ധമാണെന്നും കോടതി പ്രഖ്യാപിച്ചിരുന്നു. സമരത്തിനെതിരെ എസ്മ പ്രയോഗിക്കാൻ നിർദേശം നൽകണമെന്നാണ് ആശുപത്രി ഉടമകളുടെ ഹർജിയിലെ ആവശ്യം.