scorecardresearch
Latest News

വേതന വർധനവ് ലഭിച്ചില്ല, സർക്കാർ ഉത്തരവിറക്കിയില്ലെങ്കിൽ സമരത്തിലേക്കെന്ന് യുഎൻഎ

വിഷയത്തിൽ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് പ്രസിഡന്‍റ് ജാസ്മിൻ ഷാ

വേതന വർധനവ് ലഭിച്ചില്ല, സർക്കാർ ഉത്തരവിറക്കിയില്ലെങ്കിൽ സമരത്തിലേക്കെന്ന് യുഎൻഎ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ വേതന വർധനവ് പലയിടത്തും നടപ്പായില്ല. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉണ്ടാക്കിയ ധാരണകൾ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ പാലിച്ചില്ലെന്ന് യുഎൻഎ പ്രസിഡൻഡ് ജാസ്മിൻഷ പറഞ്ഞു. നവംബർ ഇരുപതിനകം ശന്പള വർധനവ് സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി.

വിഷയത്തിൽ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് പ്രസിഡന്‍റ് ജാസ്മിൻ ഷാ ഫെയ്സ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ ആരോഗ്യ മേഖലയിൽ പിന്നീട് ബന്ദായിരിക്കും നടക്കുക. സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ ധിക്കാരം ഇനി അനുവദിക്കാൻ കഴിയില്ല. അന്തിമ സമരത്തിന് നഴ്സിങ് സമൂഹവും യുഎൻഎയും തയാറായിക്കഴിഞ്ഞു എന്നും ജാസ്മിൻ ഷാ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nurses salary issue una prepares for another big protest