/indian-express-malayalam/media/media_files/uploads/2018/09/nun-protest-1.jpg)
ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി
കൊച്ചി: പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരത്തിന് ഇന്ന് ഔദ്യോഗിക സമാപനം. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതോടെ സമരം വിജയിച്ചതായി പ്രഖ്യാപിക്കുകയും നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, നീതി ഉറപ്പാകും വരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകളുടെ സാന്നിധ്യത്തില്‍ ഇന്നാണ് സമരത്തിന് ഓദ്യോഗിക സമാപനം ആവുക. കന്യാസ്ത്രീകളുടെ സാന്നിധ്യത്തില്‍ ഇന്ന് 11 മണിക്ക് ആകും സമരത്തിന് ഔപചാരികമായ അവസാനം ഉണ്ടാകുക.
പതിനാലു ദിവസം മുന്‍പാണ് സഹപ്രവര്‍ത്തകയുടെ നീതിക്ക് വേണ്ടി 5 കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത്. പിന്തുണയുമായി വിവിധ ഇടങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക, സാഹിത്യ, സാമൂഹ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സഭാ വിശ്വാസികള്‍ എന്നിവര്‍ സമരത്തില്‍ അണി ചേര്‍ന്നു.
എന്നാല്‍ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരാന്‍ തന്നെയാണ് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. നീതി എന്നാല്‍ അറസ്റ്റ് മാത്രമല്ലെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. തുടര്‍ സമര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കൊച്ചിയില്‍ യോഗം ചേരുമെന്നും ജനകീയ സമര മുന്നണി നേതാക്കള്‍ അണി നിരക്കുന്ന യോഗത്തില്‍ പുതിയ സമര രീതികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കന്യാസ്ത്രീകള്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us