/indian-express-malayalam/media/media_files/uploads/2017/03/rape-1.jpg)
കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക ചൂഷണ ആരോപണവുമായി ബന്ധപ്പെട്ട് മറ്റൊരു കന്യാസ്ത്രീയുടെ അച്ഛനും പരാതി നൽകി. കത്തോലിക്ക സഭയിൽ നിന്ന് നീതി കിട്ടുമെന്ന വിശ്വാസമില്ലെന്ന് ബിഷപ്പിന്റെ പീഡനമേറ്റെന്ന് പരാതിപ്പെട്ട കന്യാസ്ത്രീക്കൊപ്പം കർദ്ദിനാളിനെ കണ്ട കന്യാസ്ത്രീയുടെ അച്ഛൻ പറഞ്ഞു. ജലന്ധർ ബിഷപ്പിനെതിരെ നൽകിയ പരാതിയിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നടപടിയെടുക്കാതിരുന്നതോടെ എല്ലാ പ്രതീക്ഷയും അസ്‌തമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
"കഴിഞ്ഞ വർഷം നവംബർ 23 ന് ഞാൻ പിതാവിനെ നേരിൽ പോയി കണ്ടതാണ്. എന്റെ മകളും ജലന്ധർ ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയും ഒപ്പമുണ്ടായിരുന്നു. എല്ലാം പരിഹരിക്കാമെന്നാണ് അന്നദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കുറച്ച് ദിവസങ്ങൾക്കുളളിൽ ഫോണിൽ ബന്ധപ്പെടണമെന്നും പിതാവ് പറഞ്ഞു. പക്ഷെ ഒന്നുമുണ്ടായില്ല. ഇനിയും എങ്ങിനെയാണ് അദ്ദേഹത്തിൽ പ്രതീക്ഷയർപ്പിക്കേണ്ടത്?" അദ്ദേഹം ചോദിച്ചു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ജലന്ധർ രൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന തന്റെ മകൾ കത്തയച്ചത് കഴിഞ്ഞ നവംബർ മാസം 14 നാണ്. വിവരങ്ങളറിഞ്ഞ ഞാൻ കത്ത് കൈപ്പറ്റിയ ഉടൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് കത്തയച്ചു. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഞാനും എന്റെ മകളും പരാതിക്കാരിയായ കന്യാസ്ത്രീയും അദ്ദേഹത്തെ ചെന്ന് കണ്ടു. 15 മിനിറ്റോളം കർദ്ദിനാൾ എന്റെ മകളായ കന്യാസ്ത്രീയോട് സംസാരിച്ചു. പിന്നീട് എന്നെ വിളിച്ച് ഒന്നും പരസ്യമാക്കരുതെന്നും മാധ്യമങ്ങളെ കാണരുതെന്നും പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സെക്രട്ടറി അച്ഛൻ സ്വന്തം കൈപ്പടയിൽ കുറിച്ച് തന്ന കർദ്ദിനാളിന്റെ മൊബൈൽ നമ്പർ ഇപ്പോഴും എന്റെ പക്കലുണ്ട്.
"ഞങ്ങൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പിഎ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്. എന്നെയാണ് അവർ പ്രതിയാക്കിയിരിക്കുന്നത്. ഞാനിനി എങ്ങിനെയാണ് സഭയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടത്?" കന്യാസ്ത്രീയുടെ പിതാവ് ചോദിച്ചു.
നേരത്തേ കർദ്ദിനാളിനെ നേരിൽ കണ്ട് പരാതി നൽകിയിരുന്നുവെന്ന പരാതിക്കാരിയുടെ വാദം മാർ ജോർജ്ജ് ആലഞ്ചേരി തളളിയിരുന്നു. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഭയമാണെന്നും തങ്ങൾക്ക് എപ്പോൾ എന്ത് വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us