തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡന കേസിൽ ഇരയെ അപകീർത്തിപ്പെടുത്തിയ പി.സി.ജോർജ് എംഎൽഎയ്ക്ക് എതിരെ നിയമസഭ എത്തിക്സ് കമ്മിറ്റി. പി.സി.ജോർജ് എംഎൽഎയിൽ നിന്ന് വിശദീകരണം തേടാൻ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു.

എത്തിക്സ് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ പി.സി.ജോർജ് നേരിട്ടെത്തി വിശദീകരണം നൽകേണ്ടി വരും. പി.സി.ജോർജ്ജും എത്തിക്‌സ് കമ്മിറ്റിയംഗമാണ്. ഇന്നലത്തെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. തനിക്കെതിരായ പരാതി കമ്മിറ്റി പരിഗണിക്കുന്നതിനാലാണ് അദ്ദേഹം യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകരണം.

13 തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ കുറ്റപ്പെടുത്തിയ പി.സി.ജോർജ് ആദ്യത്തെ 12 തവണയും പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു. കന്യാസ്ത്രീ കന്യകയല്ലെന്നും പീഡിപ്പിച്ചത് ആരുമാകാമെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിച്ച ജോർജ് പിന്നീട് ഈ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook