/indian-express-malayalam/media/media_files/uploads/2018/09/Franco-Mulakkal.jpg)
കൊച്ചി: ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമൊഴിയുന്നു. കേസിൽ ബുധനാഴ്ച പൊലീസിന് മുൻപാകെ ഹാജരാകാൻ കേരളത്തിലേക്ക് വരുന്ന സാഹചര്യത്തിൽ ചുമതലകൾ മറ്റുളളവർക്ക് കൈമാറാൻ അനുവദിക്കണമെന്നാണ് ആവശ്യം.
ജലന്ധര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണമെന്നാണ് ആവശ്യം. അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടതുണ്ടെന്ന് കത്തിൽ പറയുന്നു. അതിനാൽ തത്കാലത്തേക്ക് സ്ഥാനമൊഴിയാൻ അനുവദിക്കണമെന്നാണ് കത്തിൽ ഫ്രാൻസിസ് മാർപാപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എത്രയും പെട്ടെന്ന് പിതാവിന് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കട്ടെയെന്ന് പത്രക്കുറിപ്പിൽ ജലന്ധർ രൂപത വക്താവ് അറിയിച്ചു. കേസില്‍ പിതാവിന്‍റെ നിരപരാധിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായെന്നാണ് വാർത്താക്കുറിപ്പിൽ സൂചിപ്പിക്കുന്നത്. കേസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി നിരപരാധിത്വം തെളിയിക്കാന്‍ സമയം ആവശ്യമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു
ബിഷപ്പ് ചുമതലകൾ കൈമാറുന്ന സാഹചര്യം പതിവുളളതല്ല. ബിഷപ്പ് മുൻപും പല തവണ കേരളത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും സ്ഥാനം മറ്റുളളവർക്ക് കൈമാറിയിട്ടില്ല. വത്തിക്കാന്റെ ഇടപെടലാണ് ഇപ്പോഴത്തെ മാറ്റങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.
ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തിൽ രാവിലെ 11 മുതൽ കന്യാസ്ത്രീയുടെ സഹോദരി സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങും. സാമൂഹ്യപ്രവർത്തക പി.ഗീതയും ഇന്ന് നിരാഹാരം തുടങ്ങും.
ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ അംഗങ്ങളായ സ്റ്റീഫൻ മാത്യു, അലോഷ്യ ജോസഫ് എന്നിവർ നിരാഹാരത്തിലാണ്. നാളെയും മറ്റന്നാളുമായി കൂടുതൽ സ്ത്രീകൾ നിരാഹാര സമരത്തിലേക്ക് കടക്കും.
സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് എം.എൻ.കാരശേരിയുടെ നേതൃത്വത്തിൽ ഇന്ന് കുത്തിയിരിപ്പ് സമരവും നടക്കുന്നുണ്ട്. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമങ്ങളും ഉണ്ടാകും. കുറവിലങ്ങാട് ബഹുജന കൺവൻഷൻ സംഘടിപ്പിക്കാൻ സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്.
അറസ്റ്റ് ഒഴിവാക്കാൻ ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. കൊച്ചിയിലെ അഭിഭാഷകൻ വഴിയാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.