scorecardresearch

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജയിലിൽ തുടരും ; റിമാന്‍ഡ് കാലാവധി നീട്ടി

ഈ മാസം 20 വരെയാണ് വീണ്ടും റിമാന്റ് കാലാവധി നീട്ടിയിരിക്കുന്നത്

ഈ മാസം 20 വരെയാണ് വീണ്ടും റിമാന്റ് കാലാവധി നീട്ടിയിരിക്കുന്നത്

author-image
WebDesk
New Update
franco mulaykkal

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി പാലായിലെ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും റിമാന്റ് ചെയ്തിരിക്കുന്നത്. ഈ മാസം 20 വരെയാണ് വീണ്ടും റിമാന്റ് കാലാവധി നീട്ടിയിരിക്കുന്നത്. അതേസമയം ഇന്ന് വീണ്ടും മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.

Advertisment

രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷമാണ് കഴിഞ്ഞ 24ാം തീയതി ഫ്രാങ്കോ മുളയ്ക്കലിനെ പാല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 12 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഈ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

അതേസമയം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇന്ന് വീണ്ടും മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിഭാഗം ജാമ്യാപേക്ഷ നല്കിയേക്കും. ബിഷപ്പിനെതിരെ പ്രഥമ ദൃഷ്ടാ തെളിവുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നേരത്തേ ജാമ്യാപേക്ഷ തളളിയിരുന്നത്. ജാമ്യം നല്‍കിയാല്‍ ബിഷപ്പ് സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദവും ഹൈക്കോടതി അംഗീകരിച്ചു.

കേസ് അട്ടിമറിക്കാന്‍ സാധ്യതയുയുണ്ട്, കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ബിഷപ്പിനെതിരായ കേസ് ഡയറിയും കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു.

Advertisment

എന്നാല്‍ കന്യാസ്ത്രീക്കെരിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണമെന്നാണ് ജാമ്യ ഹരജിയില്‍ ബിഷപ്പ് വാദിച്ചത്. തനിക്കെതിരേ നടക്കുന്നത് പ്രതികാര നടപടികളാണെന്നും. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചസാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത പോലീസ് നടപടി നിയമ വിരുദ്ധമാണെന്നും, ഇത് മൗലീകാവകാശങ്ങളുടെ ലംഘനം ആണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ അറിയിച്ചിരുന്നു.

Rape Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: