scorecardresearch

കന്യാസ്ത്രീകളുടെ സമരം ഇന്നും തുടരും; സമരം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും

കേസന്വേഷണത്തിൽ കോടതി ഇന്നലെ തൃപ്തി രേഖപ്പെടുത്തിയിരുന്നു

കേസന്വേഷണത്തിൽ കോടതി ഇന്നലെ തൃപ്തി രേഖപ്പെടുത്തിയിരുന്നു

author-image
WebDesk
New Update
jalandar bishop franco mulaykkal

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം കൊച്ചിയിൽ ഇന്നും തുടരും. ഇത് ഏഴാം ദിവസമാണ് സമരം നടത്തുന്നത്.

Advertisment

രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്ത് നിന്നുള്ള പ്രമുഖരും സാധാരണക്കാരും വിവിധ സംഘടനകളും സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സമരത്തോടനുബന്ധിച്ച് ഇന്ന് സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ച് മണിക്ക് ധർണ്ണ സമരം സംഘടിപ്പിക്കും. സേവ് ആക്ഷൻ കൗൺസിലാണ് ഈ തീരുമാനം അറിയിച്ചത്.

സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം.  തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് നിരാഹാര സത്യാഗ്രഹം ആരംഭിക്കാൻ സമരക്കാർ ആലോചിക്കുന്നുണ്ട്.  പൊലീസിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കന്യാസ്ത്രീകളും ജോയിന്റ് ക്രിസ്ത്യൻ കൗൺസിലും.

Advertisment

ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുമോയെന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ സംശയിക്കുന്നുണ്ട്. അറസ്റ്റ് തടയാൻ സുപ്രീം കോടതി വരെ പോകുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഇത് നിഷേധിച്ച് ജലന്ധർ രൂപത രംഗത്ത് വന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഈ മാസം 19 ന് തന്നെ കേരളത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുമെന്ന് രൂപത വക്താവ് അറിയിച്ചു.

Protest Sexual Abuse Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: