scorecardresearch

അപകീര്‍ത്തികരമായ പരാമര്‍ശം; കന്യാസ്ത്രീ പിസി ജോര്‍ജിനെതിരെ പരാതി നല്‍കി

എന്നാല്‍ തന്റെ അഭിഭാഷകന്‍ വിശദീകരണം നല്‍കുമെന്നാണു ജോര്‍ജിന്റെ നിലപാട്.

എന്നാല്‍ തന്റെ അഭിഭാഷകന്‍ വിശദീകരണം നല്‍കുമെന്നാണു ജോര്‍ജിന്റെ നിലപാട്.

author-image
WebDesk
New Update
pc george, പിസി ജോർജ്, ie malayalam, ഐഇ മലയാളം

കോട്ടയം: അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കന്യാസ്ത്രീയുടെ പരാതി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയാണു പിസി. ജോര്‍ജിനെതിരെ പരാതി നല്‍കിയത്. കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്. പരാതി വൈക്കം ഡിവൈഎസ്പിക്കു എസ്പിയ്ക്ക് കൈമാറി.

Advertisment

കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഒക്ടോബര്‍ നാലിനകം ഹാജരാകണമെന്നു ദേശീയ വനിതാ കമ്മിഷന്‍ ജോര്‍ജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ അഭിഭാഷകന്‍ വിശദീകരണം നല്‍കുമെന്നാണു ജോര്‍ജിന്റെ നിലപാട്. വിശദീകരണക്കുറിപ്പ് അഭിഭാഷകന്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കും. ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായ ശേഷം 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു നേരത്തെ പി.സി.ജോര്‍ജിന്റെ ആരോപണം.

അതേസമയം, പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഫ്രാങ്കോ മുളക്കലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിഷപ്പിനെ വീണ്ടും കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് പൊലീസ് സ്വീകരിച്ചതോടെയാണ് കോടതി റിമാന്‍ഡിലേക്ക് നീങ്ങിയത്.

അടുത്ത മാസം ആറാം തീയ്യതി വരെയാണ് ബിഷപ്പിനെ പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ഫ്രാങ്കോ മുളക്കലിന് മേല്‍ ചുമത്തിയിരിക്കുന്നത്.

Advertisment
Pc George Kerala Womens Commission Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: