/indian-express-malayalam/media/media_files/uploads/2018/11/sabarimala-newwcats-003.jpg)
പമ്പ: പൊലീസ് നടപടികളെ തുടര്‍ന്ന് പ്രതിഷേധങ്ങളും സംഘർഷാവസ്ഥയും മാറിയതോടെ ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം. ഇന്നലെ മാത്രം അര ലക്ഷത്തോളം അയ്യപ്പൻമാരെത്തി. വൈകിട്ട് 7വരെ 43,420 തീർത്ഥാടകർ മലകയറിയെന്നാണ് പൊലീസിന്റെ കണക്ക്.
വ്യാ​​ഴാ​​ഴ്​​​ച മു​​ത​​ൽ ത​​ന്നെ ​ദ​​ർ​​ശ​​ന​​ത്തി​​ന്​ എ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ഉ​​യ​​ർ​​ന്നു തു​​ട​​ങ്ങി​​യി​​രു​​ന്നു. ദി​​നേ​​ന ശ​​രാ​​ശ​​രി 30,000 പേ​​ർ എ​​ത്തി​​യി​​രു​​ന്ന സ്ഥാ​​ന​​ത്ത്​ വെ​​ള്ളി​​യാ​​ഴ്​​​ച അ​​ര​​ല​​ക്ഷ​​ത്തോ​​ളം പേ​​ർ വ​​ന്നു. ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രാ​​ണ്​ ഏ​​റെ​​യും. മ​​ല​​യാ​​ളി​​ക​​ളു​​ടെ എ​​ണ്ണം ഇ​​പ്പോ​​ഴും കു​​റ​​വാ​​ണ്. മണ്ഡലപൂജയ്ക്ക് നട തുറന്ന ശേഷം കൂടുതൽ തീർത്ഥാടകർ എത്തിയത് കാർത്തിക ദിവസമായ ഇന്നലെയാണ്. ഉച്ചകഴിഞ്ഞ് കനത്ത മഴ പെയ്‌തെങ്കിലും തീർത്ഥാടകരുടെ വരവിനു കുറവുണ്ടായില്ല. ക്ര​​മ​​സ​​മാ​​ധാ​​ന പാ​​ല​​ന​​ത്തി​​ന്​ പൊ​​ലീ​​സ്​ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളു​​ടെ വി​​ജ​​യ​​മാ​​ണ്​ ഇ​​തെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.
തു​​ലാ​​മാ​​സ പൂ​​ജ, ചി​​ത്തി​​ര ആ​​ട്ട​​വി​​ശേ​​ഷം ദി​​വ​​സ​​ങ്ങ​​ളി​​ൽ നി​​ല​​ക്ക​​ൽ മു​​ത​​ൽ സ​​ന്നി​​ധാ​​നം വ​​രെ പൂ​​ർ​​ണ​​മാ​​യും ആ​​ക്ര​​മി​​ക​​ളു​​ടെ പി​​ടി​​യി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ പൂ​​ർ​​ണ​​മാ​​യും പൊ​​ലീ​​സ്​ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണ്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് അയ്യപ്പൻമാരുടെ വരവിനെ ബാധിച്ചിരുന്നു. നടവരവിൽ വൻ തോതിൽ കുറവുമുണ്ടായി.
ആന്ധ്ര, തെലുങ്കാന, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ദർശനത്തിനെത്തുവരിൽ അധികവും. 'ഗജ' ചുഴലിക്കാറ്റും പ്രളയവും തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ കുറയാൻ മറ്റൊരു കാരണമായി
വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള ഭക്തരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ഗണപതി ക്ഷേത്രത്തോടു ചേർന്ന് ആഞ്ജനേയ ഓഡിറ്റോറിയത്തിലാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരുടെ രേഖകൾ പരിശോധിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.