കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം; കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ റിവേഴ്‌സ് ക്വാറന്റീന്‍ ഉറപ്പാക്കുവാനായി പ്രത്യേക ശുചിമുറികളുള്ള താമസ സൗകര്യം കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

Pinarayi Vijayan, പിണറായി വിജയൻ, Narendra Modi, നരേന്ദ്ര മോദി, Corona Kerala Model, കൊറോണ പ്രതിരോധം കേരള മോഡൽ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട പരിശോധനകള്‍ വ്യാപകമാക്കാനും പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ജില്ലാ കളക്ടര്‍മാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സാമൂഹിക വ്യാപനം തടയുക, ലക്ഷണങ്ങളില്ലാത്ത രോഗികളെ കണ്ടെത്തുക എന്നിവയാണ് മുഖ്യ ലക്ഷ്യമെന്നും പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ റിവേഴ്‌സ് ക്വാറന്റീന്‍ ഉറപ്പാക്കുവാനായി പ്രത്യേക ശുചിമുറികളുള്ള താമസ സൗകര്യം കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Read More: Explained: ഇന്ത്യയിൽ ദിനംപ്രതി സ്ഥിരീകരിക്കുന്ന കൊറോണ കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്, കണക്കുകൾ ഇങ്ങനെ

ഹോട്ട്‌സ്‌പോട്ട്, റെഡ്‌സോണ്‍ മേഖലകളില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണമെന്നും തമിഴ്‌നാട്, കര്‍ണാടക അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ആരും ചെറുവഴികളിലൂടെയും കാടിനുള്ളിലൂടെയും കേരളത്തിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും ആലോചിക്കുന്നുണ്ട്. കേരളം നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചതാണ്. അതു നടപ്പാകുമ്പോള്‍ പതിനായിരങ്ങളായിരിക്കും കേരളത്തിലേക്ക് വരിക. അതു മുന്നില്‍ കണ്ടുള്ള നടപടികള്‍ വേണം. എയര്‍പോര്‍ട്ടില്‍ രോഗപരിശോധനയ്ക്ക് വിപുലമായ സംവിധാനം വേണം. എയര്‍പോര്‍ട്ടിനടുത്തു തന്നെ ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടാകണം. എല്ലാവര്‍ക്കും പ്രത്യേകം ടോയ്ലെറ്റ് സൗകര്യം ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം. ക്വാറന്‍റൈനിലുള്ളവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം വേണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കാര്യമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിങ് ആരംഭിച്ചത്. അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഉണ്ടാകില്ല. അത്യാവശ്യ സാഹചര്യമുണ്ടെങ്കിൽ മാത്രമേ മുഖ്യമന്ത്രി ഇന്നു മാധ്യമങ്ങളെ കാണൂ. ഞായറാഴ്‌ചയായതിനാലാണ് വാർത്താസമ്മേളനം ഇന്നില്ലാത്തത്.

കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി പ്രശംസിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ കാബിനറ്റ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന് കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചെന്നും പിണറായി പറഞ്ഞിരുന്നു.

അതേസമയം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രി കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Number of covid 19 tests should be increased cm pinarayi vijayan

Next Story
വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചുVelayudhan Keezhillam, വേലായുധൻ കീഴില്ലം, Costumer, വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു,Costumer Velayudhan Keezhillam dies, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com