തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയെത്തി. ഇന്ന് എട്ട് പേര്‍ക്ക് രോഗം ഭേദമായിരുന്നു. രണ്ട് പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇപ്പോള്‍ 96 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇതുവരെ രോഗം ബാധിച്ചത് 499 പേരാണ്. ഇന്ന് വയനാട്ടിലും കണ്ണൂരിലുമാണ് ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുളഅളത് 21,894 പേരാണ്. ഇതില്‍ 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 80 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജനുവരി 30-ന് തൃശൂരിലാണ് രാജ്യത്താദ്യമായി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്.