scorecardresearch

എസ്എൻഡിപിയുമായി ഐക്യമില്ല; നിർണായക നീക്കവുമായി എൻഎസ്എസ്, രാഷ്ട്രീയ നീക്കം തിരിച്ചറിഞ്ഞെന്ന് സുകുമാരൻ നായർ

എൻ എസ് എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്ന നിലപാട് തുടരുമെന്നും നേതൃത്വം വ്യക്തമാക്കി

എൻ എസ് എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്ന നിലപാട് തുടരുമെന്നും നേതൃത്വം വ്യക്തമാക്കി

author-image
WebDesk
New Update
G Sukumaran Nair

ജി സുകുമാരൻ നായർ

തിരുവനന്തപുരം: എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറി. തിങ്കളാഴ്ച ചേർന്ന എൻ എസ് എസ് ഡയറക്ടർ ബോർഡാണ് എസ്എൻഡിപിയുമായുള്ള ഐക്യ നീക്കം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് എൻ എസ് എസ് തീരുമാനിച്ചതെന്ന് ഡയറക്ടർ ബോർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

Advertisment

Also Read: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം; നിർണായകമായി ജാതി-മത സംഘടനകളുടെ നിലപാടുകൾ

എൻ എസ് എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്ന നിലപാട് തുടരുമെന്നും നേതൃത്വം വ്യക്തമാക്കി. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ ഡയറക്ടർ ബോർഡിലെ ഭൂരിഭാഗം പേരും എതിർത്തതോടെയാണ് സംയുക്ത നീക്കത്തിൽ നിന്ന് സംഘടന ഔദ്യോഗികമായി പിന്മാറിയത്. 

Also Read: വിഎസിന് പത്മവിഭൂഷൺ; സ്വാഗതം ചെയ്ത് സിപിഎം, അന്തിമ തീരുമാനം കുടുംബത്തിന് വിട്ടു

ഐക്യം പ്രായോഗികമല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു. തീരുമാനം എൻഎസ്എസ് ഡയറക്ടർ ബോർഡിന്റേതാണെന്നും നിലവിലെ ഐക്യത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിന്മാറ്റമെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം മാത്രമാണ് ഉള്ളതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. 

Also Read: എല്ലാത്തിനും അതിന്റേതായ കാലമുണ്ട്; മമ്മൂട്ടിയുടെ പത്മ പുരസ്‌കാര നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി

നേരത്തെ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും കൂടിക്കാഴ്ച നടത്തി ഐക്യ നീക്കം ശക്തമാക്കിയിരുന്നു. എന്നാൽ ഡയറക്ടർ ബോർഡ് യോഗത്തിൽ ഭൂരിഭാഗം പേരും സാമുദായിക ഐക്യ നീക്കത്തെ എതിർക്കുകയായിരുന്നു.

ഇതിനൊപ്പം സുകുമാരൻ നായരും ഐക്യം വേണ്ടെന്ന നിലപാട് ശരിവച്ചതോടെയാണ് തീരുമാനമായത്. സുകുമാരൻ നായരുടെ കൂടി അംഗീകാരത്തോടെയാണ് ഐക്യ നീക്കത്തിൽ നിന്നുള്ള എൻ എസ് എസിൻറെ പിന്മാറ്റം. 

ഡയറക്ടർ ബോർഡിൻറെ അറിയിപ്പിൽ ഒപ്പുവച്ചിട്ടുള്ളതും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെയാണ്. സാമുദായിക ഐക്യം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എൻ എസ് എസിൻറെ പിന്മാറ്റം. പ്രത്യേകിച്ചും മുസ്ലിം ലീഗിനെതിരായ വെള്ളാപ്പള്ളിയുടെ കടുത്ത വിമർശനങ്ങൾ തുടരുന്ന സാഹര്യവും എൻ എസ് എസ് വിലയിരുത്തി.

അതേസമയം, എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറിയതില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം കൃത്യമായി മറുപടി പറയാമെന്നും ഇപ്പോള്‍ മറുപടി അപ്രസക്തമെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read More: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി കുഞ്ഞുകൃഷ്ണൻ സിപിഎമ്മിൽ നിന്ന് പുറത്തേക്ക്, നിർണായക തീരുമാനം ഇന്ന്

Sndp Nss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: