ചങ്ങനാശ്ശേരി: കേരള സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്. മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് അനര്ഹരായവര്ക്കാണെന്നാണ് എന്‍എസ്എസിന്റെ ആരോപണം.
അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പ്രഖ്യാപിച്ച സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ഫണ്ടും ഉദ്യോഗസ്ഥരേയും ലഭ്യമാക്കുന്നതിലും അനാസ്ഥ കാണിക്കുന്നുവെന്നും എന്‍എസ്എസ് ആരോപിച്ചു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരിലുള്ള പത്രക്കുറിപ്പിലൂടെയാണ് എന്‍എസ്എസ് വിമര്‍ശനം ഉന്നയിച്ചത്. മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പുതിയ കമ്മീഷനെ നിയമിക്കുന്നതില്‍ കാലതാമസമുണ്ടായി. പുതിയ കമ്മീഷനിലെ സെക്രട്ടറിക്ക് വേണ്ട യോഗ്യതയില്ലാത്തതിനാല്‍ ചാര്‍ജ് ഏറ്റെടുക്കുന്നതിന് കഴിഞ്ഞില്ലെന്നും എന്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നു.
മുന്‍ കമ്മീഷന് സമര്‍പ്പിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്നോക്ക സമുദായ കോര്പ്പറേഷന് അനുയോജ്യമായ ഓഫീസുകളും പ്രാപ്തരായ ഉദ്യോഗസ്ഥരെയും നിയമിക്കുന്നില്ല, ഫണ്ട് നല്കുന്ന കാര്യത്തിലും തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും എന്‍എസ്എസ് ആരോപിച്ചു.