/indian-express-malayalam/media/media_files/uploads/2019/01/g-sukumaran-nair.jpg)
ചങ്ങനാശേരി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത വിവിധ കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. വിശ്വാസ സംരക്ഷണാര്‍ത്ഥം നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also: കൊട്ടിയൂർ പീഡനം: ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടിയുള്ള പ്രതിയുടെ ജാമ്യഹർജി തള്ളി ഹൈക്കോടതി
"നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ വിശ്വാസികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ നിരപരാധികളായ ഭക്തരും ഇതില്‍ ഉള്‍പ്പെടും. കേസുകൾ കാരണം പലർക്കും ജോലികൾക്ക് അപേക്ഷിക്കാനാവാത്ത അവസ്ഥയുണ്ട്. അതിനാൽ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം. ഇതിലും ഗൗരവതരമായ ഒട്ടേറെ കേസുകൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്. കേസ് പിൻവലിക്കാത്ത പക്ഷം ഭക്തരോട് സർക്കാരിനുള്ള പ്രതികാര മനോഭാവമാകും വ്യക്തമാകുക. കേസുകൾ പിൻവലിക്കാനുള്ള ധാർമിക ഉത്തരവാദിത്തം സർക്കാരിനുണ്ടാകണം," ജി.സുകുമാരൻ നായർ പ്രസ്‌താവനയിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.