കൊച്ചി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കമ്മീഷന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്ത സംഭവത്തെ പരിഹസിച്ച് എഴുത്തുകാരന് എൻ.എസ്.മാധവന്. ബിജെപി തന്നെ തിരഞ്ഞെടുപ്പ് ഫലവും പ്രഖാപിക്കുന്നതിനായി കാത്തിരിക്കുകയാണെന്നായിരുന്നു മാധവന്റെ പരിഹാസം.
Now waiting for BJP IT Cell to announce results also. #KarnatakaElections2018
— N.S. Madhavan (@NSMlive) March 27, 2018
തിരഞ്ഞെടുപ്പ് തീയതി ട്വീറ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളില്‍ നിന്നും മറ്റും ഒളിക്കാന്‍ ശ്രമിക്കുന്ന മാളവ്യയെന്ന തരത്തിലുള്ള ട്രോളും മാധവന് ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ സിംസണ്‍ കാര്‍ട്ടൂണ്‍ രംഗം ഉപയോഗിച്ചായിരുന്നു അദ്ദേഹം മാളവ്യയെ ട്രോളിയത്. അതേസമയം സംഭവം വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുണ്ട്.
Amit Malaviya of BJP IT Cell after revealing boss’s secret. pic.twitter.com/m2Z5kqts1v
— N.S. Madhavan (@NSMlive) March 27, 2018
കര്‍ണാടക തിരഞ്ഞെടുപ്പ് മെയ് 12നും വോട്ടെണ്ണല്‍ 18ന് നടക്കുമെന്നാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പേ മാളവ്യ ട്വീറ്റ് ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തെത്തി. ഇതോടെ മാളവ്യ ട്വീറ്റ് പിന്‍വലിച്ചു.
തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിക്കുന്നതിനു മുന്‍പേ എങ്ങനെ അറിഞ്ഞുവെന്ന് മാളവ്യയോട് ചോദിച്ചപ്പോള്‍ ഒരു വാര്‍ത്താ ചാനലില്‍ കണ്ടാണ് താന്‍ അറിഞ്ഞതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിക്കുന്നതിനു മുന്‍പേ കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ബിജെപി സൂപ്പര്‍ ഇലക്ഷന് കമ്മിഷന് ആയി മാറിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെക്കുറിച്ച് ഈ സംഭവം സംശയം ഉയര്‍ത്തുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കമ്മിഷന് നോട്ടീസ് അയയ്ക്കുമോയെന്നും ബിജെപി ഐടി സെല്‍ മേധാവിക്കുമേല്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12 ന് നടക്കുമെന്നും വോട്ടെണ്ണല്‍ മെയ് 15 നാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് പ്രഖ്യാപിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.