തിരുവനന്തപുരം: ഡിജിപിയെ കൗൺസിലിങ്ങിന് വിധേയമാക്കണമെന്ന് എൻ.എസ്.മാധവൻ. നാണം മറയ്ക്കാൻ ചെങ്കൊടി പോലുമില്ലാതെ ചൂളിപോകുന്നുവെന്ന് ടി.എൻ. ജോയ് എന്ന നജ്മൽ ബാബു. നെഹ്‌റു കോളജിൽ സ്ഥാപനകൊലപാതകത്തിന് ഇരയായ ജിഷ്ണുപ്രണോയിക്ക് നീതിതേടിയ അമ്മയ്ക്കും കുടുംബത്തിനുമെതിരെ നടത്തിയ പൊലീസ് അക്രമത്തിനെതിരെ ഇടതുപക്ഷ സഹയാത്രികരുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമാകുന്നു.
ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരും പിണറായി വിജയന്റെ പൊലീസ് നടപടിക്കെതിരായാണ് രംഗത്തു വന്നത്. ട്വിറ്റ്വറിലൂടെയാണ് എൻ.എസ്.മാധവൻ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. മഹിജയുടെ ചിത്രത്തോടൊപ്പം "ഇത് നജീബിന്റെ അമ്മയല്ല. നടന്നത് രാധിക വെമുലയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തിൽ. സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകർക്കുന്ന ചിത്രം" എന്നായിരുന്നു മാധവന്റെ ഒരു ട്വീറ്റ്.
ആറുപേരിൽ കൂടുതൽ ആളുകളെ കാണുമ്പോൾ സഭാകമ്പവും പേടിയും തോന്നുന്ന ഡിജിപിക്ക് അവധി കൊടുത്ത് കൗൺസിലിങ്ങിനു വിധേയമാക്കണമെന്നും മാധവൻ പറഞ്ഞു. മാധവന്റെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ടാണ് ടി.എൻ​.ജോയി സച്ചിദാന്ദന്റെ കവിതയക്ക് ചെറിയൊരു മാറ്റം വരുത്തി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കണ്ണേ മടങ്ങുക ....... എന്നു തുടങ്ങുന്ന ചെറു കുറിപ്പിൽ ജോയി നജ്മൽ​ബാബു ഇങ്ങനെ എഴുതുന്നു. "കണ്ണേ മടങ്ങുക''----സിപിഎമ്മിനോട് അനുഭാവം പുലർത്തിയതിന്റെ നാണം മറക്കാൻ ഒരു ചെങ്കൊടി പോലുമില്ലാതെ ഞാൻ ചൂളിയുറഞ്ഞുപോകുന്നു"
ജോയിയുടെയും മാധവന്റെയും സോഷ്യൽ മീഡിയാ പോസ്റ്റുകൾ വൈറലാകുന്നതിന് മുമ്പാണ് സിപിഐ ​സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും പൊലീസിനെതിരായി സാമൂഹിക മാധ്യമത്തിൽ രംഗത്തുവന്നത്. ഇതോടെ പൊലീസ് നടപടിക്കെതിരെ ഇടതുപക്ഷത്തിനുളളിൽ നിന്നും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നവർക്കിടയിൽ നിന്നും ഉളള വിമർശനം പരസ്യമാവുകയാണ്. കഴിഞ്ഞ പത്തു മാസത്തിനുളളിൽ സർക്കാരിന്റെ പൊലീസ് നടപടികൾക്കെതിരെ പലതവണ വിമർശനം ഉയർന്നിരുന്നു. മഹിജയുടെ വിഷയത്തിൽ അത് കൂടുതൽ ശക്തവും വ്യാപകവുമാവുകയാണ്.
ഡിജിപിയെ കൗൺസിലിങിന് വിധേയമാക്കണം: മാധവൻ, നാണം മറയ്ക്കാൻ ചെങ്കൊടി പോലുമില്ലാതെ: ജോയ്
ഡിജിപിയെ കൗൺസിലിങ്ങിന് വിധേയമാക്കണമെന്ന് എൻ.എസ്.മാധവൻ, നാണം മറയ്ക്കാൻ ചെങ്കൊടി പോലുമില്ലാതെ ചൂളിപോകുന്നുവെന്ന് ടി.എൻ. ജോയ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.