scorecardresearch

പ്രവാസികൾക്ക് വോട്ടർപ്പട്ടികയിൽ ഇനിയും പേര് ചേർക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാനദിവസംവരെയും അപേക്ഷിക്കാൻ അവസരമുണ്ടാകും. ഇവരെ സപ്ലിമെന്ററി ലിസ്റ്റിലാകും ഉൾപ്പെടുത്തുക

നിയമസഭാ തിരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാനദിവസംവരെയും അപേക്ഷിക്കാൻ അവസരമുണ്ടാകും. ഇവരെ സപ്ലിമെന്ററി ലിസ്റ്റിലാകും ഉൾപ്പെടുത്തുക

author-image
WebDesk
New Update
Elections

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ, ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പ്രവാസികളായ പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം. എസ്ഐആർ അന്തിമപ്പട്ടികയിൽ ഉൾപ്പെടുന്നതിന് പേര് ചേർക്കേണ്ട സമയപരിധി ജനുവരി 22-ന് അവസാനിച്ചിരുന്നു.ഫെബ്രുവരി 21നാണ് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Advertisment

Also Read:ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭാ കവാടത്തിൽ പ്രതിപക്ഷം സത്യാഗ്രഹം തുടങ്ങി

എന്നാൽ, ജനുവരി 22-നുള്ളിൽ പേര് ചേർക്കാൻ കഴിയാതെപോയവർക്ക് വീണ്ടും അവസരം ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ജനുവരി 22നുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിയമസഭാ തിരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാനദിവസംവരെയും അപേക്ഷിക്കാൻ അവസരമുണ്ടാകും. ഇവരെ സപ്ലിമെന്ററി ലിസ്റ്റിലാകും ഉൾപ്പെടുത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.

ഓൺലൈനായാണ് പേരുചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്. voters.eci.gov.in എന്ന സൈറ്റ് വഴിയും ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം. വെബ്‌സൈറ്റിലെ ‘ന്യൂ വോട്ടർ രജിസ്ട്രേഷൻ’ ഓപ്ഷൻ സെലക്ട് ചെയ്ത് ‘ഫോം 6’ പൂരിപ്പിക്കേണം.

പുതിയ പ്രവാസി വോട്ടർമാർക്ക് എങ്ങനെ സമർപ്പിക്കാം ? 

പ്രവാസി വോട്ടർമാരാണെങ്കിൽ ‘ഫോം 6എ’ തിരഞ്ഞെടുക്കണം. തിരിച്ചറിയൽകാർഡിലെ വിവരങ്ങളിൽ മാറ്റംവരുത്താനും മണ്ഡലം മാറാനും ഫോം 8 ഉപയോഗിക്കാം.​2010-ലെ ജനപ്രാതിനിധ്യ നിയമഭേദഗതിയിലൂടെയാണ് പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ഒരുങ്ങിയത്. 

മാനദണ്ഡങ്ങൾ

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങൾ പ്രകാരം താഴെ പറയുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

Also Read:നിയമസഭാ തിരഞ്ഞെടുപ്പ്; കെപിസിസിയുടെ നിർണായക തിരഞ്ഞെടുപ്പ് സമിതി ഇന്ന്

ഇന്ത്യൻ പാസ്‌പോർട്ടുള്ള, മറ്റൊരു രാജ്യത്തെയും പൗരത്വം സ്വീകരിക്കാത്ത ഇന്ത്യൻ പൗരനായിരിക്കണം, വോട്ടർ പട്ടിക പുതുക്കുന്ന വർഷം ജനുവരി 1-ന് 18 വയസ്സ് പൂർത്തിയായിരിക്കണം, ജോലി, പഠനം അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കായി വിദേശത്ത് താമസിക്കുന്നവരായിരിക്കണം.

രജിസ്ട്രേഷൻ നടപടികൾ

പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി പ്രത്യേകമായ 'ഫോം 6A' (Form 6A) ആണ് പൂരിപ്പിക്കേണ്ടത്. ഇതിനായുള്ള നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്

  • ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് (eci.gov.in) അല്ലെങ്കിൽ നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ (NVSP) സന്ദർശിക്കുക.
  • ഓൺലൈനായി ഫോം 6A പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക്  അയക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ

  • പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ
  • പാസ്‌പോർട്ടിന്റെ സെൽഫ് അറ്റസ്റ്റ് ചെയ്ത പകർപ്പുകൾ (ഫോട്ടോ, വിലാസം, വിസ സ്റ്റാമ്പിംഗ് എന്നിവയുള്ള പേജുകൾ)

എങ്ങനെ വോട്ട് രേഖപ്പെടുത്താം?

നിലവിലെ നിയമമനുസരിച്ച്, പ്രവാസി വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി തങ്ങളുടെ മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകേണ്ടതുണ്ട്. വോട്ട് ചെയ്യുന്ന സമയത്ത് തിരിച്ചറിയൽ രേഖയായി ഒറിജിനൽ പാസ്‌പോർട്ട് കയ്യിൽ കരുതണം. ഓൺലൈൻ വോട്ടിംഗോ തപാൽ വോട്ടിംഗോ  പ്രവാസികൾക്ക് നിലവിൽ പൂർണ്ണമായി ലഭ്യമായിട്ടില്ലെങ്കിലും, ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ്  നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

Also Read: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം

ഒരാൾക്ക് ഒരിടത്ത് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അനുവാദമുള്ളൂ. നേരത്തെ നാട്ടിലെ സാധാരണ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ അത് റദ്ദാക്കി വേണം പ്രവാസി വോട്ടറായി രജിസ്റ്റർ ചെയ്യാൻ.സ്ഥിരമായി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ പ്രവാസി വോട്ടർ എന്ന വിഭാഗത്തിൽ നിന്ന് മാറി സാധാരണ വോട്ടറായി പേര് മാറ്റാവുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 

Read More: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: ക്രമക്കേട് കാട്ടാൻ ആരെയും അനുവദിക്കില്ലെന്ന് എം.വി.ഗോവിന്ദൻ

Election Commision Of India Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: