scorecardresearch

നാട്ടിലേക്കുള്ള മടങ്ങി വരവ്: പ്രവാസികൾ അറിയേണ്ടതെല്ലാം

വിവര ശേഖരണത്തിനുള്ള ചുമതല നോർക്കയ്ക്ക്. നോർക്ക വെബ് സൈറ്റിൽ രജിസ്ട്രർ ചെയ്തത് 2.26 ലക്ഷം പ്രവാസികൾ.

വിവര ശേഖരണത്തിനുള്ള ചുമതല നോർക്കയ്ക്ക്. നോർക്ക വെബ് സൈറ്റിൽ രജിസ്ട്രർ ചെയ്തത് 2.26 ലക്ഷം പ്രവാസികൾ.

author-image
WebDesk
New Update
ഓഗസ്റ്റിൽ രോഗവ്യാപനം വർധിക്കുമെന്ന് മുന്നറിയിപ്പ്: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: കോവിഡ്-19 ഭീഷണി തുടരുന്ന സാഹചര്യത്തിൽ പ്രവാസികൾ എപ്പോൾ തിരിച്ചെത്തിയാലും അവരെ സ്വീകരിക്കാൻ വേണ്ട ക്രമീകരണങ്ങൾ തയ്യാറാക്കിയതായി സംസ്ഥാന സർക്കാർ. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനാ സൗകര്യം സജ്ജമാക്കുന്നതടക്കമുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ വകുപ്പുകളെയും കേന്ദ്ര മന്ത്രാലയങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടികളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.

Advertisment

പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് നോർക്കയ്ക്കാണ് വിവര ശേഖരണ ചുമതല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.   150 രാജ്യങ്ങളിൽ കഴിയുന്ന 2.26 ലക്ഷം പ്രവാസികൾ സംസ്ഥാനത്ത് തിരിച്ചെത്തിക്കാനാവശ്യപ്പെട്ട്  നോർക്ക വെബ് സൈറ്റിൽ രജിസ്ട്രർ ചെയ്തു. കേന്ദ്രസർക്കാർ സമുദ്ര മാർഗം പ്രവാസികളെ തിരിച്ചെത്തിക്കുകയാണെങ്കിൽ അതിനായി സംസ്ഥാനത്തെ തുറമുഖങ്ങൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി തിരിച്ചുവരവ്: പ്രധാന പ്രഖ്യാപനങ്ങളും നിർദേശങ്ങളും

  • തിരിച്ചെത്തുന്ന പ്രവാസികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട്  വിവര ശേഖരണത്തിനുള്ള ചുമതല നോർക്കയ്ക്ക്.
  • നോർക്ക വെബ് സൈറ്റിൽ ഇതുവരെ രജിസ്ട്രർ ചെയ്തത്  150 രാജ്യങ്ങളിൽ കഴിയുന്ന 2.26 ലക്ഷം പ്രവാസികൾ.
  • ഓരോ വിമാനത്താവളത്തിലും പ്രത്യേക കൺട്രോൾ റൂം തുറക്കും.
  • തിരിച്ചെത്തുന്ന പ്രവാസികളെ പരിശോധിക്കാൻ വിമാനത്താവളങ്ങളിൽ സൗകര്യമുണ്ടായിരിക്കും. കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവരെ വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ നിർദേശിക്കും.
  • വീട്ടിൽ ക്വാറൻറൈനിൽ കഴിയുന്നവരെ നിരീക്ഷിക്കും.
  • വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവരെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും
  • ആശുപത്രികളിലേക്കോ പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കോ മാറ്റുന്ന പ്രവാസികളുടെ ബാഗ്ഗേജ് വീടുകളിലെത്തിക്കാൻ സർക്കാർ സംവിധാനമൊരുക്കും.
  • വിമാനത്താവളങ്ങളിലേക്ക് എത്തുന്ന യാത്രക്കാരുടെ കണക്ക് വിമാനം നാട്ടിലേക്ക് പുറപ്പെടും മുമ്പ് അറിയിക്കാൻ സിവിൽ വ്യോമയാന, വിദേശ കാര്യ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.
  • വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും.  എയർപോർട്സ് അതോറിറ്റി, പൊലീസ്, ആരോഗ് വകുപ്പ് തുടങ്ങിയവരുടെ പ്രതിനിധികൾ സമിതിയിലുണ്ടാവും.
  • വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധനാ കൗണ്ടറുകൾ ആരംഭിക്കും. ഡോക്ടർമാരെയും പാരമെഡിക്കൽ ജീവനക്കാരെയും നിയോഗിക്കും.
  • ഓരോ വിമാനത്താവളങ്ങളുടെയും പരിധിയിൽ വരുന്ന ജില്ലകളിൽ ക്വാറന്റൈൻ ചെയ്യുന്നവരെ നിരീക്ഷിക്കും. ഇതിനായി ഡിഐജിമാർക്ക് ചുമതല.
  • പ്രവാസികളെ താമസിപ്പിക്കാൻ വിമാനത്താവളങ്ങൾക്കടുത്ത് സൗകര്യമൊരുക്കും.

Also Read: കോവിഡ്-19: നേരിയ ലക്ഷണങ്ങളുളളവരെ വീട്ടിൽ നിരീക്ഷണത്തിലാക്കാമെന്ന് ആരോഗ്യ മന്ത്രാലയം

Advertisment
  • വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് വൈദ്യ പരിശോധന ഉറപ്പാക്കും. മൊബൈൽ മെഡിക്കൽ യൂണിറ്റ് തയ്യാറാക്കും. ടെലി മെഡിസിൻ സൗകര്യം ലഭ്യമാക്കും.
  • ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അന്നന്ന് ആരോഗ്യ വിഭാഗത്തിന് വിവരം നൽകണം. അത് ലഭിക്കുന്നില്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ വീട്ടിൽ പോയി വിവരം ശേഖരിക്കും
  • ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ വാർഡ് തല സമിതികൾക്ക് ചുമതല. തദ്ദേശ സ്ഥാപന പ്രതിനിധികൾ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സമിതിയിലുണ്ടാവും.
  • കപ്പൽ വഴി പ്രവാസികൾ തിരിച്ചു വരാൻ കേന്ദ്രം പദ്ധതി തയ്യാറാക്കിയാൽ സംസ്ഥാനത്തെ തുറമുഖങ്ങളിൽ അതിനുള്ള സൌകര്യമൊരുക്കും. സമുദ്രമാർഗം തിരിച്ചെത്തിക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ.

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലേക്കാണ് കൂടുതൽ പ്രവാസികൾ എത്തിച്ചേരാൻ സാധ്യത എന്ന് മുഖ്യമന്ത്രി അറിയിച്ചു.

Also Read: കോവിഡ്-19: ഗന്ധം അറിയാനുള്ള ശേഷി നഷ്‌ടപ്പെടുന്നതും രോഗലക്ഷണമാകാം

പ്രവാസികൾ തിരിച്ചെത്തുമ്പോൾ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ സെക്രട്ടറി തല സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി യോഗം ചേർന്ന് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

Nri Pinarayi Vijayan Airport Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: