scorecardresearch

ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ല; നിയമസഭാ സമ്മേളനം ജനുവരി 30 മുതൽ

വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

author-image
WebDesk
New Update
legislative assembly, ie malayalam, നിയമസഭ, നിയമസഭ വാർത്ത, ഐഇ മലയാളം

തിരുവനന്തപുരം: ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കിയത്. തീരുമാനം സെൻസസ് ഡയറക്ഡറെ അറിയിക്കും. അതേസമയം സെൻസസ് നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനം ആയിട്ടുണ്ട്.

Advertisment

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുന്നോട്ട് പോകാനും സർക്കാർ തീരുമാനിച്ചു. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഗവർണറുടെ നിർദേശങ്ങൾ തള്ളിയുള്ള കരട് ബില്ലിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഓര്‍ഡിനൻസിൽ ഒപ്പിടാനോ തിരിച്ചയ്കാനോ ഗവര്‍ണര്‍ തയ്യാറായിരുന്നില്ല. സര്‍ക്കാരും ഗവർണറും തമ്മിൽ തര്‍ക്കം നിലനിൽക്കെ ഓര്‍ഡിനൻസിലെ അതേ കാര്യങ്ങൾ തന്നെ ഉൾപ്പെടുത്തി ബില്ല് തയ്യാറാക്കിയിട്ടുള്ളത്.

സെന്‍സസിന് ഒപ്പം എന്‍പിആര്‍ നടത്താൻ ശ്രമിച്ചാല്‍ വലിയ തോതില്‍ സംസ്ഥാനത്ത് ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്ന് ചൂണ്ടികാട്ടിയാണ് സർക്കാർ രജിസ്റ്റർ നടപടികളുമായി മുന്നോട്ട് പോകേണ്ടയെന്ന തീരുമാനത്തിലെത്തിയത്. ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്റും കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Advertisment
Kerala Cabinet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: